
കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു
കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു..
അതിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതാർത്ഥതയും.. നഷ്ടസ്വപ്നങ്ങളുമായി ഈ മണ്ണ് എന്നേയ്ക്കുമായി വിട്ട് പോകുന്നവരുടെ അനുഭവങ്ങൾ നേർക്കാഴ്ചയായയി പകർന്നത് നൊമ്പരമായിരുന്നു
.. ദു:ഖത്തോടെ മനസ്സിലാക്കിയ സത്യങ്ങൾ.. നാട്ടിലെത്തണം എന്നാഗ്രഹിച്ച് കഴിഞ്ഞ പ്രളയകാലം മുലം പോകാൻ സാധിക്കാഞ്ഞ, വാർദ്ധക്യത്തിന്റെ ചുളിവുകൾക്കിടയിലും സന്തോഷം മുഖത്ത് ചന്ദ്ര തിളക്കം കാട്ടിയ ഒരു അപ്പച്ചനും അമ്മച്ചിയും.. പ്രായമായവർ ,ഗർഭിണികൾ, പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ ,മണിക്കുറുകളോളം ട്രയിൻ കാത്തു നില്ക്കുന്നത്ത് കണ്ടപ്പോൾ, രാവിലെ മുതൽ എത്തിയവർ ഒരു മുറുമുറുപ്പ് പോലും ഇല്ലാതെ അഞ്ചാറു മണിക്കുറുകൾക്ക് ശേഷം യാത്ര തുടങ്ങുമ്പോൾ മനസ്സിലായി ഈ ട്രയിൻ ഇവർക്ക് അവകാശപ്പെട്ടതായിരുന്നു എന്ന് .. അതു കൊണ്ട് തന്നെ ഈ ട്രയിൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പേ പുറപ്പെടേണ്ടതായിരുന്നു എന്നോർത്തപ്പോൾ കുറ്റബോധവും.. ഇതിന് വേണ്ടി നിതാന്ത പരിശ്രമം നയിച്ചവരിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ശ്രീ ജോ ജോ തോമസ് ആയിരുന്നു .ശ്രീ ജോർജ് എബ്രാഹം, ശ്രീ കിഷോർ, ശ്രി മൊഹ്സീൻ.. രാവിലെ മുതൽ ട്രയിൻ പുറപ്പെടും വരെ കൂടെ നിന്ന് സഹായ മൊരുക്കിയവർ, പേര് ആഗ്രഹിക്കാത്ത മറ്റു പല വ്യക്തികൾ പിന്നിൽ പ്രവർത്തിച്ചത് എടുത്തു പറയേണ്ടതാണ്.. ശ്രമിക്ക് ട്രയിൻ എന്ന മുംബൈ മലയാളികളുടെ, ഒറ്റപ്പെട്ടവരുടെ ,തിരികെ നാട്ടിൽ എത്താൻ വഴികളടഞ്ഞവർക്ക് വഴിതെളിച്ച് എഐസിസി നേതാക്കളും, കേരളത്തിലെ കോൺഗ്രസ് നേതാക്കളും , മഹാരാഷട്ര കോൺഗ്രസും.. അതിന് എല്ലാ ഊർജവും പകർന്ന് മഹാവികാസ് അഗാഡിയും.. മുംബെ മലയാളികളുടെ പ്രശ്നങ്ങൾ നെഞ്ചിലേറ്റിയ എല്ലാവർക്കും അഭിമാനിക്കാം… കൂടണയും വരെ അവരുടെ കൂടെ നില്ക്കാൻ സാധിച്ചതിൽ .. കോവിഡ് സ്വപനങ്ങൾ തകർത്തെറിഞ്ഞ ഒത്തിരി ആളുകൾ ഇനിയുമുണ്ട് നമ്മുടെ ചുറ്റിലും. ഇവർക്കായി നമ്മൾക്കാവും വിധം കരുതലേ കാം..
പായയും പുതപ്പും വരെ ചുരുട്ടി കൈയ്യിലെടുത്ത ഒരു കുടുംബത്തെ കണ്ടു.. അവർ പറഞ്ഞത് എല്ലാം വിട്ടു പോവുകയാണെന്നും നാട്ടിൽ ചെന്നാൽ ഒന്നും വാങ്ങാനുള്ള ആസ്തി ഇല്ല എന്ന്.. . നാല് മാസം പ്രായമായ ഒരു കുഞ്ഞിനെ എടുത്ത് നിക്കുന്ന ഒരു ചേച്ചി കുട്ടിയോട് അമ്മയെന്തിയേ എന്ന് ചോദിച്ചപ്പോൾ അവൾ ചുണയോടെ പറഞ്ഞത് അമ്മ കുറെ ലെഗേജുകൾ കൊണ്ടു വന്നിട്ടുണ്ട്… കുറെ പ്രാവശ്യമായി ട്രയിനിൽ എടുത്ത് കൊണ്ടുവരാൻ ഇവിടെ ഞങ്ങളെ നിർത്തിയിരിക്കുവാണെന്ന്. കുട്ടിയെ ഒറ്റയ്ക്ക് നിർത്തി പോയതിന്റെ പേരിൽ ഇച്ചിരി കയർത്തപ്പോൾ അവരുടെ കൈയ്യിലെ മുഷിഞ്ഞ ലെഗേജ് ബാഗുകൾ പറഞ്ഞ ഒരു സത്യമുണ്ടായിരുന്നു. ..അതിൽ അവർ പൊതിഞ്ഞെടുത്തത് അവരുടെ സ്വപ്നങ്ങളും ഇന്നലെ വരെ അവർക്ക് ഈ നഗരം നല്കിയ കരുതലുകളും ആയിരുന്നു

ആന്റണി ഫിലിപ്പ്, ഡിസിസി ജനറൽ സെക്രട്ടറി ഫേസ് ബുക്കിൽ എഴുതിയത്