നിർധനരായ വിദ്യാർത്ഥികൾക്ക് ടി വി നൽകി

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓണ് ലൈൻ പഠനത്തിനായി ടി വി നൽകി.

സി എം ഐ സഭയുടെ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗണ്സിലർ റവ.ഫാ.ബിജു വടക്കേൽ സി.എം.ഐ ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി.എം.ഐ എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി വി കൾ കൈമാറി.

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ലയൺ. ജോസഫ് തരൂണ് പട്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ചെയർമാൻ ലയൺ.പൗലോസ് കെ മാത്യു,സോണ് ചെയർമാൻ ജോണ്സണ് സി അബ്രഹാം,ക്ളബ്ബ് സെക്രട്ടറി ലയൺ കെന്നി അഗസ്റ്റിന്,ലയൺ ഗബ്രിയേൽ നോബി,ലയൺ അഗസ്റ്റിൻ എം.ജി എന്നിവർ പ്രസംഗി ച്ചു.

കത്രിക്കടവ് സെയിന്റ് ജൊവാക്കിം സ്കൂളിലെ 4 വിദ്യാര്ഥികൾക്കാനു ടി വി നൽകിയത്.

Share News