ര​ണ്ടു ത​ട​വു​കാ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ്: ജയിലുകളിൽ രോഗബാധ പടരുന്നു?

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ര​ണ്ടു ത​ട​വു​കാരും.തിരുവനന്തപുരം നെ​യ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ന്‍ സ​ബ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, ക​ണ്ണൂ​ര്‍, തിരുവനന്തപുരം സ​ബ് ജ​യി​ലി​കളിലെ റി​മാ​ന്‍​ഡ് പ്ര​തി​കൾക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ഇതിനു പിന്നാലെയാണ് ഇന്ന് ​നെയ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ന്‍ സ​ബ് ജ​യി​ലിലെ തടവുകാർക്ക് രോഗം പിടിപെടുന്നത്.

ഇവിടങ്ങളിൽ, ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ ജ​യി​ലി​ലും വീ​ട്ടി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​പ്ര​തി​ക​ള്‍ ക​ഴി​ഞ്ഞ ബ്ലോ​ക്കി​ലെ മ​റ്റ് ത​ട​വു​കാ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ത​ട​വു​കാ​രെ പ്ര​വേ​ശി​പ്പി​ച്ച്‌ നി​രീ​ക്ഷി​ക്കാ​ന്‍ ഓ​രോ ജി​ല്ല​യി​ലും ഓ​രോ കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് നി​ശ്ച​യി​ച്ച്‌ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ത​ട​വു​കാ​രെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​തി​നു പു​റ​മേ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കാ​ബി​ന്‍ ക്രൂ​വി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

Related News
ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ശ്രമിക്കുന്ന നേട്ടം‌ കേ​ര​ളം കൈവരിച്ചു: മു​ഖ്യ​മ​ന്ത്രി
https://nammudenaadu.com/lokarajyangal-sramikkunna-nettam-keralam-kaivarichu/
ആ​ല​പ്പു​ഴയിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
https://nammudenaadu.com/covid-death-alappuzha/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു