
ജമ്മുവിൽ ഏറ്റുമുട്ടൽ:സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു
കാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു.ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷ സേനയും പൊലീസും മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ജമ്മുകാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരരില്‍ നിന്ന് ഒരു എകെ-47 അടക്കം മൂന്ന് തോക്കുകള്‍ കണ്ടെടുത്തിരുന്നു.