ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന സംഘടനകളുമായി അടുത്ത ബന്ധമാണ് ഹാരിസിനുള്ളത്.

Share News

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഇന്ന് നടന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ കമലാ ഹാരിസിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മൈക്ക് പെൻസ് മുട്ടുകുത്തിച്ച കാഴ്ചയാണ് കാണാൻ സാധിച്ചത്.

മൈക്ക് പെൻസ് ഉയർത്തിയ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ കമല നന്നേ പ്രയാസപ്പെട്ടു.

കടുത്ത ഭ്രൂണഹത്യ അനുകൂല നിലപാടുകളുള്ള കമല ഹാരിസിനെ സമീപത്ത് നിർത്തി, “ഞാൻ പ്രോ-ലൈഫ് നിലപാടുകളുള്ള വ്യക്തിയാണ്, ഞാൻ അതിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല” എന്ന് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പെൻസ് പറഞ്ഞത് പ്രോലൈഫ് സമൂഹത്തിൻറെ കയ്യടി നേടി.

ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന സംഘടനകളുമായി അടുത്ത ബന്ധമാണ് ഹാരിസിനുള്ളത്. പ്ലാന്റ് പേരൻറ്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ ശൃംഖല നടത്തിവന്നിരുന്ന ഗർഭസ്ഥശിശുക്കളുടെ അവയവ കച്ചവടം കണ്ടെത്തിയ ഡേവിഡ് ദലിദീൻ എന്ന പ്രോലൈഫ് ആക്ടിവിസ്റ്റനെ ശിക്ഷിക്കാൻ കാലിഫോർണിയ അറ്റോർണി ജനറൽ ആയിരുന്ന സമയത്ത് കമല ഹാരിസ് ശ്രമം നടത്തിയത് വൻവിവാദമായിരുന്നു.

എതിർപാർട്ടിയുടെ കത്തോലിക്കാ വിരുദ്ധതയും മൈക്ക് പെൻസ് സംവാദത്തിൽ ചോദ്യംചെയ്തു. നിലപാടുകൾ പറയാൻ കൂടുതൽ സമയം കിട്ടിയിട്ടും സംവാദത്തിൽ ആധിപത്യം സ്ഥാപിക്കാൻ കമലാ ഹാരിസിന് സാധിച്ചില്ല.

സച്ചിൻ എട്ടിയിൽ

Share News