
അഴിമതിരഹിത ഭരണത്തിനായി V4 കൊച്ചി.|അധികാരം ജനങ്ങളിലേക്ക്.
V4 കൊച്ചി പ്രകടന പത്രിക
സൗജന്യ കുടിവെള്ളം.
- കോർപറേഷനിൽ പൂർണ്ണ കമ്പ്യൂട്ടറൈസേഷനും ഡിജിറ്റലൈസേഷനും. (കൊച്ചി ഇ-ഗവേർണൻസ് സിസ്റ്റം [KeGS] നടപ്പിലാക്കും). അതുവഴി സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും.
- കോർപറേഷൻ നേതൃത്വത്തിൽ ‘സിറ്റി ബസ് സർവീസ്’.
- എല്ലാ വാർഡുകളിലും പൗരസഹായ സെന്ററുകൾ.
- ഭൂമി സർവ്വേ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരാവകാശ നിയമം സെക്ഷൻ 4 (2) പൂർണ്ണമായി നടപ്പിലാക്കും.
- വികേന്ദ്രീകൃത മാലിന്യ നിർമാർജ്ജന പദ്ധതികൾ. ബ്രഹ്മപുരം മാലിന്യ യാർഡ് അടച്ചുപൂട്ടി തണ്ണീർത്തട പാർക്കാക്കി മാറ്റും. മാലിന്യനീക്കം അടച്ചുമൂടിയ വണ്ടികളിൽ മാത്രം.
- വാർഡു കമ്മറ്റികളുടെ “ലൈവ് സ്ട്രീമിങ്”
- പ്ലാനും എസ്റ്റിമേറ്റും പ്രദർശിപ്പിച്ച് ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം. പരമാവധി വസ്തുക്കൾ പുനരുപയോഗിച്ച് പ്രകൃതി സംരക്ഷണം.
- കനാലുകളും തോടുകളും നവീകരിച്ച് വെള്ളക്കെട്ട് നിർമാർജ്ജനം.
- ശാസ്ത്രീയമായ കൊതുകു നിർമാർജ്ജന പദ്ധതികൾ.
- മൂന്നു-നാലു ഡിവിഷനുകൾക്ക് ഒന്ന് എന്നനിലയിൽ ന്യായവില ഷോപ്പുകൾ.
- സ്ത്രീ സുരക്ഷയ്ക്കായി എല്ലായിടത്തും സി.സി.ടി.വി. ക്യാമറകൾ.
- എല്ലാ പ്രധാന ജങ്ഷനുകളിലും സ്ത്രീ സൗഹൃദ ടോയ്ലെറ്റുകളും ഡയപ്പർ ചെയ്ഞ്ചിങ് സ്റ്റേഷനും.
- യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസ സ്ഥലങ്ങൾ.
- She Taxi സർവീസ്.
- വൃദ്ധജനങ്ങൾക്കായി സീനിയർ സിറ്റിസൺസ് അസിസ്റ്റൻസ് സെന്ററുകളും പകൽവീടുകളും.
- വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വലിയ പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിംഗ്.
- എറണാകുളത്തേക്ക് ഉൾപ്പെടെ കൂടുതൽ റോ-റോ സർവീസുകൾ.
- റോഡ് അറ്റകുറ്റപ്പണികൾക്കായി ദ്രുതപ്രതികരണ സംഘങ്ങൾ (Quick Response Teams).
- സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സൗജന്യ ബസ് സർവീസുകൾ, സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ.
- ജനറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ വ്യാപകമാക്കും.
- മത്സ്യ/മാംസ മാർക്കറ്റുകൾ നവീകരിക്കും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും.
- റേ (RAY) പദ്ധതിയടക്കം എത്രയുംവേഗം പൂർത്തീകരിച്ച് സമ്പൂർണ്ണ ഭവന നിമ്മാണ പദ്ധതികൾ.
- അടച്ചുകെട്ടിയ കളിസ്ഥലങ്ങൾ നവീകരിച്ച് യുവാക്കൾക്കായി കൂടുതൽ കളിസ്ഥലങ്ങൾ.
- രാത്രികാല ഷോപ്പിങ് മേഖലകൾ (Night Shopping Areas), No Drive Zones.
- എല്ലാ ഡിവിഷനുകളിലും ഒരു നടപ്പാതയും ചെറിയ പാർക്കും.
- ഫ്രീ പാർക്കിങ് മേഖലകൾ.
- പൊതുസ്ഥലങ്ങൾ മലിനമാക്കുന്നത് നിയന്ത്രിക്കും. പിഴ ഈടാക്കും.
- യൂണിവേഴ്സൽ ബേസിക് ഇൻകം ആശയത്തിന്റെ ചുവടുപിടിച്ച് പ്രത്യേക ക്ഷേമ പദ്ധതികൾ.
- കോർപറേഷനിലേക്കു വന്നുചേരേണ്ട വരുമാനം – കെട്ടിട നികുതി, പരസ്യ നികുതി, പ്രൊഫഷണൽ നികുതി എന്നിവ കൃത്യമായി പിരിച്ചെടുക്കും.
- അഴിമതിരഹിത ഭരണത്തിനായി V4 കൊച്ചി.
- അധികാരം ജനങ്ങളിലേക്ക്.