ഈ വർഷത്തെ വിജയദശമി മഹോത്സവത്തിന് പ്രണതയുടെ ഉപഹാരം ഇതു തന്നെയാണ്. 120 നാടൻ കളികളുടെ സമാഹാരം.
അത്തള പിത്തള തവളാച്ചിഈശക്കൊട്ടാരംഒളിച്ചേ പാത്തേകുട്ടീം കോലുംസാറ്റ് …..
..പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോൾ വീട്ടുമുറ്റത്തും ചുറ്റുവട്ടത്തുമായി തകർത്താഘോഷിച്ച കളികളുടെ പേരുകൾ ഓർക്കുന്നത് ഇങ്ങിനെയൊക്കെയായിരിക്കും.
ആ കാലമൊക്കെ പോയി.നാടൻ കളികളും അപ്രത്യക്ഷമായി.എങ്കിലും അവയ്ക്കൊരു മഹത്വമുണ്ട്.നമുടെ നാടിന്റെ തന്നതു സംസ്കാരത്തിൽ വേരൂന്നിയവയാണ് ആ നാടൻ കളികൾ. അതുകൊണ്ടു തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ നാടൻ കളികളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. എഡ്വേർഡ് എടേഴത്ത് 120 കളികൾ കണ്ടെത്തി സമാഹരിച്ചിരിക്കുന്നു.
ഈ പുസ്തകം നെഞ്ചോട് ചേർത്ത് കണ്ണടച്ചാൽ പഴയ കാലം ഓർമ്മ വരും.
പിറകെ ഓടിയെത്തും
അന്നത്തെ കളികളും കൂട്ടുകാരും.
പഴയ കുസൃതിക്കാലത്തിന്റെ ഓർമ്മകളുടെ നിറവിൽ
സന്തോഷത്തോടെ പുതു തലമുറയ്ക്ക് പുസ്തകം കൈമാറാം.
ഈ വർഷത്തെ വിജയദശമി മഹോത്സവത്തിന് പ്രണതയുടെ ഉപഹാരം ഇതു തന്നെയാണ്.
120 നാടൻ കളികളുടെ സമാഹാരം.സ്വീകരിക്കുമെന്നുറപ്പുണ്ട്.
രേഖാചിത്രങ്ങളും ഫോട്ടോകളും സഹിതം ഇംഗ്ലീഷിലും മലയാളത്തിലും കളികളെക്കുറിച്ച് വിശദീകരിക്കുന്നു.
കേരളത്തിലെ കുട്ടികളുടെ നാടൻകളികൾ
ഡോ. എഡ് വേർഡ് എടേഴത്ത്ക്രൗൺ 1/4th size. വില 300 രൂപ
Shaji George