ശ്വാസതടസം: ശശികലയെ ആശുപത്രിയിലേക്ക് മാറ്റി

Share News

ബംഗളൂരു: ശ്വാസതടസത്തെ തുടര്‍ന്ന് എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ശശികലയെ ജയിലിനുള്ളിലെ ബൗറിങ് ലേഡി കര്‍സണ്‍ ആശുപത്രിയിലേക്ക് മാറ്റി.

ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ വ്യതിയാനം വന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. കഴിഞ്ഞ പത്ത് ദിവസമായി ശശികലയ്ക്ക് പനിയുണ്ടായിരുന്നു. കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 മാസമായി ശശികലയെ കാണാന്‍ ബന്ധുക്കളെയോ മറ്റോ അനുവദിച്ചിരുന്നില്ല. കൊറോണ കാരണം കടുത്ത നിയന്ത്രണങ്ങളാണ് ജയിലില്‍.

Share News