
വാളിപ്ലാക്കൽ അപ്പച്ചൻ വിടവാങ്ങി.
by SJ
60വർഷങ്ങൾക്കു മുമ്പ് കുമ്പുളംകവല എന്നൊരു ഗ്രാമം കട്ടപ്പനക്ക് അടുത്ത് ഉണ്ടായി. ചായക്കടയും ചാരായക്കടയും പലചരക്ക് കടയും ഒന്നോ രണ്ടോ കാളവണ്ടിയും കാണാവുന്ന ഒരു ഗ്രാമം.

പള്ളിയും ഗ്രാമചന്തയുംപോസ്റ്റോഫീസും പഞ്ചായത്തും ബാങ്കും കറൻറും ഫോണും ബസും വന്നതോടെ ഇന്നത്തെ ഇരട്ടയാറായി. കുമ്പിളും കവലയെ ഇരട്ടയാറാക്കിയതിന് പിന്നിൽ ഒരു പിടി സാഹസികരുണ്ടു്.
കുടിയേറ്റത്തിൻ്റെ കൈത്തഴമ്പുള്ളവരിൽ ശേഷിക്കുന്നത് ഒരു പിടി മനുഷ്യർ മാത്രം. അതിൽ ഒരാൾ കൂടി ഓർമ്മയായി.
വാളിപ്ലാക്കൽ അപ്പച്ചൻ വിടവാങ്ങി.
വെള്ളമുണ്ടു മടക്കി കുത്തി അരകൈയ്യൻ ഒറ്റനിറഷർട്ടും ധരിച്ച് കോളറിൽ ഉറുമാൽ മടക്കി വെച്ച് ഈ നാട്ടിൽ ഒരു മനുഷ്യൻ നടന്നിരുന്നു.
ഒരു കൊമ്പൻ കൂടി വിടവാങ്ങിയിരിക്കുന്നു .
Deepu Philip Panthappattu
(panthappattu roadways)
Related Posts
നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു – സാബു ജോസ്
എന്റെ കുട്ടിക്കാലത്ത് എനിക്ക് ചുറ്റും ധാരാളം ദാരിദ്ര്യവും വിശപ്പും ഉണ്ടായിരുന്നു.
- Condolences
- അനുശോചനം
- അനുസ്മരണം
- അന്തരിച്ചു
- ആദരവ്
- ആദരാഞ്ജലികൾ
- ജീവിതയാത്ര
- പ്രണാമം
- യാത്രയാകുമ്പോള്‍
- യാത്രാമൊഴി