വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ്.

Share News

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

നാല് പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ വെള്ളിയാഴ്ച  28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. നാല് പേര്‍ ഇന്ന് രോഗമുക്തരായി.

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പ്പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണ്ണാടകയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗബാധയുണ്ടായത്. കല്‍പ്പറ്റ റാട്ടക്കൊല്ലിയില്‍ തുണി വ്യാപരവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 242 ആയി. രോഗമുക്തര്‍ 105. നിലവില്‍ രോഗം സ്ഥിരീകരിച്ച് 136 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 131 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയില്‍ കഴിയുന്നത്. രോഗമുക്തരായവരുടെ എണ്ണം 105 ആണ്.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ അഞ്ചിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 35 കാരന്‍, ജൂണ്‍ 26ന് ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയായ 49 കാരന്‍, ജൂലൈ 3 ന് ദുബായില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 24 കാരന്‍, ജൂലൈ ആറിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 26 കാരന്‍, സൗദി അറേബ്യയില്‍ നിന്ന്  വന്ന പൊഴുതന സ്വദേശിയായ 55 കാരന്‍, ജൂലൈ 13 ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിയായ 24 കാരന്‍, അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചെതലയം സ്വദേശിയായ 36 കാരന്‍, ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്നെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ 50 കാരി, സൗദി അറേബ്യയില്‍ നിന്നെത്തിയ  കാര്യമ്പാടി സ്വദേശിയായ 47 കാരന്‍, ജൂലൈ രണ്ടിന് ഖത്തറില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിയായ 43 കാരന്‍, അന്നുതന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി 21 കാരന്‍, ജൂലൈ നാലിന് ദുബൈയില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി 60 കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്നു വന്ന ബത്തേരി സ്വദേശിയായ 60 കാരന്‍, ജൂണ്‍ 23 ന് ബഹ്‌റൈറിനില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 26 കാരന്‍, ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ 27 കാരിയും 5 വയസ്സുള്ള മകളും, ജൂലൈ അഞ്ചിന് മംഗലാപുരത്ത് നിന്നു വന്ന പൂതാടി സ്വദേശി 53 കാരന്‍, ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി 29 കാരനും ഒരു വയസ്സുള്ള കുട്ടിയും, ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തിയ തൊണ്ടര്‍നാട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38 കാരന്റെ ഭാര്യ (35), മാതാവ് (64), രണ്ടു വയസ്സുള്ള രണ്ട് കുട്ടികള്‍, അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ആറു വയസ്സുള്ള പെണ്‍കുട്ടിയും 30 വയസുകാരനും,  ജൂലൈ പന്ത്രണ്ടാം തീയതി ഗൂഡല്ലൂരില്‍ നിന്ന്  സ്വന്തം വിവാഹത്തിനായി വന്ന എടവക സ്വദേശിനിയായ 25 കാരി, കോഴിക്കോട് ക്ലസ്റ്ററില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി 15 കാരി, ജൂലൈ 5 ന് ചികിത്സയിലായ കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍:

പയ്യമ്പള്ളി സ്വദേശിയായ 34 കാരന്‍, എടവക സ്വദേശി 29 കാരന്‍, ചെന്നലോട് സ്വദേശി 22 കാരന്‍, കണിയാമ്പറ്റ സ്വദേശി 36 കാരന്‍ എന്നിവരാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

ജില്ലയില്‍ 88 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 88 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളത് 3532 പേരാണ്. 223 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനയ്ക്കയച്ച 12261 സാമ്പിളുകളില്‍ 10477 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 10235 നെഗറ്റീവും 242 പോസിറ്റീവുമാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു