അനേക പെൺകുട്ടികളുടെ നിഷ്ക്കളങ്ക സ്നേഹത്തെ കാമത്തിനായി ദുരുപയോഗിക്കുന്ന അനേകം യുവാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്.

Share News

Sexting എന്ന കെണിയിൽ വീണുടയുന്ന യുവതികൾ !

എൻ്റെ ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷൻ്റെ ഉള്ളിലെ റൂമിൽ കണ്ടാൽ നല്ല ആഡ്യത്തമുള്ള ആ യുവാവ് എൻ്റെ കാല്ക്കൽ വീണ് മാപ്പ് പറയാനുള്ള ശ്രമമാണ്. എൻ്റെ ഉള്ളിൽ വലിയൊരു വിങ്ങലും,……

ഞാൻ സ്വന്തം സോദരിയായി കണ്ട് വളർത്തി കൊണ്ടുവന്ന എൻ്റെ സഹോദരിയുടെ ”അനാവശ്യ” ഫോട്ടോകൾ, അവളെ വിവാഹത്തിനെന്ന വ്യാജേന,എടുത്ത് അവളുടെ വീഡിയോ കോളുകൾ നടത്തി, അവളെ ഭീക്ഷിണിപെടുത്തുന്നവൻ ……..നല്ല ജോലിയും, സമ്പത്തുമുള്ളവൻ അയാളുടെ വലയിൽ എൻ്റെ സോദരി വീഴുകയായിരുന്നു…. പിന്നീടാണറിയുന്നത്, ഇയാൾ വിവാഹിതനും, മക്കളുള്ളയാളുമാണെന്ന്……എൻ്റെ സോദരിയുടെ കണ്ണുനീർ എന്നെ ചിന്തിപ്പിച്ചു. ആ കുടംബത്തിൻ്റെ ദുഃഖം എൻ്റെ ഉറക്കം കെടുത്തി

സത്യത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് അനേകം യുവതികൾക്കും ടീനേജേർസിനും സംഭവിക്കുന്ന ഒരു ദുരന്തമാണിത്- Sexting. തങ്ങളുടെ ശരീരത്തിൻ്റെ നഗ്നത, ഫോട്ടോ, വീഡിയോ, ഇവയിലൂടെ, സ്നേഹിതനെന്ന് വിശ്വസിക്കുന്നവനുമായുള്ള പങ്കുവെയ്ക്കലാണത്.

അടുത്തുള്ള കേളേജിൽ ഡിഗ്രിയക്ക് പഠിക്കുന്ന മറ്റൊരു കുട്ടിയുടെ നിഷ്ക്കളങ്ക ചോദ്യമിതാണ്…” അങ്കിൾ, ഞാനിത് ചെയ്തില്ലെങ്കിൽ അയാൾ എന്നെ ഉപേക്ഷിക്കും, എനിക്ക് അയാളില്ലാതെ പറ്റില്ല. ഇത് ചെയ്തില്ലെങ്കിൽ എനിക്ക് സ്നേഹമില്ല എന്നാണ് അയാൾ പറയുന്നത് ….. ഞാനെന്തു ചെയ്യും? …

അനേക പെൺകുട്ടികളുടെ നിഷ്ക്കളങ്ക സ്നേഹത്തെ കാമത്തിനായി ദുരുപയോഗിക്കുന്ന അനേകം യുവാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്.

പ്രിയപ്പെട്ട എൻ്റെ സഹോദരിമാരെ, നിങ്ങളുടെ ശരീരത്തിൻ്റെ നഗ്നതെയെ ആസ്വദിക്കലാണ് സ്നേഹം എന്ന് പറയുന്ന ആരും, എത്ര അടുപ്പമുണ്ടെന്ന് തോന്നിയാലും, അയാൾക്ക് വേണ്ടത് നിൻ്റെ ശരീരത്തെയാണ് നിൻ്റെ ഹൃദയത്തെയല്ല. സ്വർത്ഥ തയാൽ നിറഞ്ഞ് നിന്നെ ഉപഭോഗവസ്തുവായി അയാൾ കാണുന്നു. നാളെ നിന്നെ വലിച്ചെറിയാനും, നീ ആഗ്രഹിക്കുന്ന സ്നേഹം നിനക്ക് ലഭിക്കാതിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ ! ഇത് നിഷ്ക്കളങ്ക സ്നേഹമല്ല, കാമമാണ്.

> Sexting will not empower you, but will destroy you..> Sexting will give the receiver control over you, but actualy you don’t belong to him.

ഒരിക്കൽ ഒരു നഗ്ന ഫോട്ടോ / വിഡിയോ അയച്ച് കഴിഞ്ഞാൻ അതിലുള്ള നിൻ്റെ അവകാശം അവസാനിച്ചുകഴിഞ്ഞു. ആരൊക്കെ തങ്ങളുടെ സുഖങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്ന് നിനക്കറിയാനാവില്ല! ഇത് സ്നേഹമല്ല!

നീ ഈ വേദനയും ദുഃഖവും, അപമാനവും കൊണ്ടു നടക്കേണ്ടവളല്ല. ഇത് പോലുള്ള നഗ്നതയുടെ ആസ്വാദനം സ്ത്രി ശരീരത്തോടുള്ള അപമാന മാണ്.ഇങ്ങനെയുള്ളവരിൽ നിന്ന് സാഹചര്യങ്ങളിൽ നിന്നകലുക:

അതിനാൽ Don’t EVER send your nude pictures/ videos to ANYONE, whatever be the situation…

. ദയവായി ഈ വീഡിയോ കാണുക

God Bless You and give you prudence and wisdom

Siby Mathew

Share News