സത്യായീട്ടും നിൻ്റെ മുഖത്തെ പുഞ്ചിരി വല്ലാതെ മിസ്സ് ചെയ്യൂട്ടോ…

Share News

ആശുപത്രിയിൽ, മരണം നിൻ്റെ ശരീരത്തെ മരവിപ്പിച്ച കിടത്തിയിടത്തേയ്ക്ക് ഞാൻ ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ… അപ്പോൾ നിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു തുടങ്ങിയിരിക്കുന്നു…

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ നീ, നിൻ്റെ ചിരിക്കുന്ന മുഖവുമായി വന്നത് വേദനിപ്പിക്കുന്ന ഈ ഓർമ്മ ശേഷിപ്പ് നല്കാനായിരുന്നോ?
ഇന്നലെ രാത്രിയിൽ എൻ്റെ മുറിയിൽ നിന്നും നീ യാത്ര പറഞ്ഞിറങ്ങിയത് ഇതിനായിരുന്നോ?….
പള്ളിമേടയുടെ വരാന്തയിൽ നിന്ന് ചിരിക്കുന്ന മുഖവുമായി നീ പടവുകളിറങ്ങി പോകുന്നതാണ് എൻ്റെ ഓർമ്മയിൽ ശേഷിക്കുന്നത്.

നീ ഇന്നലെ വന്നു കയറിയപ്പോൾ ആദ്യം ചോദിച്ചത്, നമ്മുടെ
സാൻജോസ് വോയ്സുക്കാരൊന്നും വന്നില്ലേയെന്നായിരുന്നു….. എന്തേടാ എന്നു ചോദിച്ചപ്പോൾ കൃത്യമായ ഒരു ഉത്തരം തരാതെ നീ തിരിച്ചു നടന്നു… ഇവിടെ എല്ലാവർക്കും നീ പ്രിയപ്പെട്ട റിയോ ബ്രദർ ആയിരുന്നു… നിൻ്റെ സാൻജോസ് വോയ്സ് സൗഹൃദങ്ങൾ, നീ ഇരിക്കാറുള്ള നമ്മുടെ കുഞ്ഞ് സ്റ്റുഡിയോ റൂമിൽ ഇരുന്ന് നിൻ്റെ ഓർമ്മകളെ ഓർത്തെടുത്തു.
നിനക്ക് ഒരു പാട് പ്രിയപ്പെട്ട സൗഹൃദ ഇടങ്ങളിൽ ഒന്നായിരുന്നു നമ്മുടെ സ്റ്റുഡിയോ റൂമെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു…

ക്രിസ്റ്റീന ഹോമിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് നീ ഇറങ്ങുമ്പോൾ, ഞാൻ ചോദിച്ചതല്ലേ ഇത് പറയാനാണോ നീ ഈ രാത്രി, ഷിബിനെയും കൂട്ടി വന്നതെന്ന്….
ലോക്ക് ഡൗൺക്കാരണം നിങ്ങളെയൊക്കെ കണ്ടീട്ട് കുറെയായില്ലേ…. അപ്പോ ഒന്ന് കണ്ട് യാത്രപറയാലോ എന്ന് പറഞ്ഞു യാത്ര പറഞ്ഞ് നീ മടങ്ങിയത് മരണത്തിൻ്റെ മരവിപ്പിലേയ്ക്കായിരുന്നുവെന്ന് ഇന്ന് ഞാൻ തിരിച്ചറിയുമ്പോൾ ഞാനും വല്ലാതെ വിറങ്ങലിച്ചു പോകുന്നു…

റിയോ,
നിന്നെ കുറിച്ചുള്ള പാവറട്ടിയിലെ എൻ്റെ ആദ്യ ഓർമ്മ, ഞാൻ പള്ളിയിലേക്ക് വരുമ്പോൾ ജാലക വാതിലൂടെയാണ് നിന്നെ ഞാൻ ആദ്യം കാണുന്നത് ദൈവാലയത്തിനകത്ത് വെള്ള ജുബ്ബയും കറുത്ത പാൻ്റ്സും ഇട്ട് മുട്ടുകുത്തി നിന്ന് മദ്ബഹയിലേയ്ക്ക് നോട്ടമയച്ച് ശാന്തമായി ജപമാല ചൊല്ലുന്നതാണ്….
വി.കുർബ്ബാനയക്ക് മുമ്പും ശേഷവും ഒരു പാട് നേരം നീ പ്രാർത്ഥിച്ചിരുന്നു.
ഒരിക്കൽ കാസയും പീലാസയും എടുത്തുയർത്തേണ്ട നിൻ്റെ സ്വപ്നങ്ങളായിരുന്നിരിക്കണം നിൻ്റെ പ്രാർത്ഥനകൾ…
ഇന്ന് നീ ആ സ്വപ്നങ്ങളെല്ലാം ശേഷിപ്പിച്ച് മാലാഖമാരുടെ സന്നിധിയിലേയ്ക്ക് യാത്രയായി…

ഏത്പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഒരു ബഹളവും ഇല്ലാതെ ആത്മാർത്തതയോടെ നീ ചെയ്തിരുന്നു…
ശാന്തനായിരുന്നു നീ… ശാന്തമായിരുന്നു നീ…

റിയോ…., പ്രിയപ്പെട്ട അനുജാ…

സത്യായീട്ടും നിൻ്റെ പുഞ്ചിരി വല്ലാതെ മിസ്സ് ചെയ്യൂട്ടോ….
കൊച്ചച്ചൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു