ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകളും മര്യാദകളും എന്തെല്ലാം?
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കിലേറ്റല്‍. 1857ലാണ് രാജ്യത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്. സ്വാതന്ത്ര്യ സമര ത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഇതോടെയാണ് രാജ്യത്ത് വധശിക്ഷ ആരംഭിച്ചത്.
രാഷ്ട്രപതി പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ ‘കണ്ടെംഡ് സെല്‍’ എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ട മുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശക രെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങള്‍ എന്തെ ങ്കിലും ഉണ്ടെങ്കില്‍ അത് അനുവദിക്കും. വില്‍പ ത്രം എഴുതാനും അവസാനമായി പ്രാര്‍ത്ഥിക്കാ നും സൗകര്യം നല്‍കും.
ഒരു പ്രതിയെ തൂക്കിക്കൊല്ലുമ്പോള്‍ നാല് പേരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ജയില്‍ സൂപ്രണ്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടര്‍, ആരാച്ചാര്‍ എന്നിവരാണ് ഈ നാല് പേര്‍. ഇവരി ല്‍ ഒരാള്‍ ഇല്ലെങ്കില്‍പ്പോലും വധശിക്ഷ നടപ്പിലാക്കാന്‍ കഴിയില്ല.ജയിലിനുള്ളിലെ മറ്റ് തടവുകാരെയോ ,ദൈനംദിന പ്രവര്‍ത്തനങ്ങ ളെയോ ബാധിക്കാതെ വേണം വധശിക്ഷ നടപ്പി ലാക്കാന്‍. അതുകൊണ്ട് തന്നെ പുലര്‍ച്ചെയാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത്.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ജയില്‍ അടയ്ക്കും. മറ്റു തടവുകാരെ എല്ലാം ലോക്കപ്പി ല്‍ പൂട്ടിയിടും . ശിക്ഷ നടപ്പാക്കി മൃതദേഹം പുറ ത്തേക്ക് കൊണ്ടുപോകുന്നതുവരെ മറ്റു തടവു കാരെ സെല്ലുകളില്‍ നിന്ന് പുറത്തു വിടില്ല. തൂക്കിലേറ്റപ്പെട്ടവരുടെ ബന്ധുക്കളെയോ, മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാനും അനുവദിക്കില്ല.കുറ്റവാളിയുടെ വില്‍പത്രമോ, മറ്റെന്തെങ്കിലുമോ ഒപ്പിട്ടു വാങ്ങാ നുണ്ടോ എന്ന് ചോദിക്കും .തുടര്‍ന്ന് അവര്‍ തൂക്കുമരത്തിനടുത്തേക്ക് പോകും . തൂക്കിലേ റ്റുന്ന വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറി ന്റെ ബലം അതിന് മുൻപ് ഉറപ്പുവരുത്തിയിട്ടു ണ്ടാകും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റ വാളികള്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണ ത്തില്‍ സെല്ലില്‍ത്തന്നെ തുടരും . അതിനു ശേഷം കുറ്റവാളിയുടെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് തുടര്‍ന്ന് തൂക്കുമരത്തിനടുത്തേക്ക് കൊണ്ടു വരും. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാര്‍ഡര്‍, വാര്‍ഡര്‍മാര്‍ എന്നിവര്‍ അനുഗമി ക്കും.
തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളികളെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാന്‍ കുറ്റവാളിയെ അനുവദി ക്കില്ല. തൂക്കുമരത്തിന്റെ തൊട്ടുതാഴക്ക് കുറ്റ വാളികളെ നടത്തിക്കൊണ്ടുപോകും.
കുറ്റവാളികളുടെ ഇരുകാലുകളും ആരാച്ചാര്‍ പരസ്പരം ബന്ധിപ്പിക്കും. തൂക്കുകയര്‍ കഴു ത്തില്‍ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയര്‍ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും.
സൂപ്രണ്ടിന്റെ സൂചന ലഭിക്കുന്നതോടെ ആരാ ച്ചാര്‍ ലിവര്‍ വലിക്കുകയും ട്രാപ് ഡോര്‍ തുറന്ന് കുറ്റവാളികള്‍ താഴേക്ക് തൂങ്ങുകയും ചെയ്യും. അരമണിക്കൂറോളം മൃതദേഹം കയറില്‍ തൂങ്ങിനിൽക്കും. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹങ്ങള്‍ കയറില്‍നിന്ന് അഴിച്ചുമാറ്റും.
തൂക്കിലേറ്റി അരമണിക്കൂറിന് ശേഷം മൃതദേ ഹങ്ങള്‍ കഴുമരത്തില്‍ നിന്ന് താഴെയിറക്കും. ചട്ടപ്രകാരം ഡോക്ടര്‍ പരിശോധിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തും. മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ അറിയിക്കും.വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ മൃതദേഹം രാവിലെ തന്നെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും.ചിലപ്പോൾ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ജയിലിന് പുറത്തേക്ക് കൊണ്ടുപോകേണ്ടി വരും.
തൂക്കുകയര്‍ മുറുക്കി വധശിക്ഷ നടപ്പാക്കിയ ശേഷം തൂക്കിലേറ്റപ്പെട്ടയാളോട് ആരാച്ചാര്‍ ക്ഷമ ചോദിക്കുന്ന ഒരു ചടങ്ങും ഉണ്ട്. തൂക്കിലേ റ്റപ്പെടുന്ന വ്യക്തിയുടെ മതം അനുസരിച്ച് മാപ്പ് ചോദിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പ്രതി ഹിന്ദുവാണെങ്കില്‍ റാം റാം എന്നായിരിക്കും ചെവിയില്‍ പറയുക. മുസ്ലീം ആണെങ്കില്‍ സലാം എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രെയ് സ് ദി ലോര്‍ഡ് എന്നും പറയും.ഒരു വ്യക്തിയെ തൂക്കിലേറ്റാനുള്ള കയര്‍ നിര്‍മ്മിക്കുന്നതും വധശിക്ഷയ്ക്ക് ശേഷം ഇതേ കയര്‍ കൊണ്ടു പോകുന്നതും ആരാച്ചാര്‍ തന്നെയാണ്. തൂക്കി ലേറ്റപ്പെടുന്ന വ്യക്തിയുടെ മുഖം കറുത്ത തുണി കൊണ്ട് മൂടിയിരിക്കും. 1642ല്‍ ചാള്‍സ് രാജാവി ന്റെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ ഇംഗ്ലണ്ടി ലാണ് ഇത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.
ഇപ്പോൾ ഇന്ത്യയിലെ മിക്ക ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റു തടവുകാരെ പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവ രേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവു കാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല. രാഷ്ട്ര പതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കി യെ വധശിക്ഷ നടപ്പാക്കൂ എന്നത് ക്രൂരമായ തമാശ.കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യ യില്‍ കോടതികള്‍ പ്രതിക്ക് വധശിക്ഷ വിധി ക്കുക. അത്യപൂര്‍വ കുറ്റങ്ങളില്‍ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്ക്കോടതികളെ ഓര്‍മി പ്പിച്ചിട്ടുണ്ട്.
വിജ്ഞാന ലോകം
The Catholic Church teaches that the death penalty is wrong, as it goes against the commandment not to kill. The Church believes that as God created life, only God should have the ability and power to take it away.