
ആരാണ് മേരി സെബാസ്റ്റിനെ കൊണ്ടിങ്ങനെ ചെയ്യിച്ചത്…..?
അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയല്ല മേരി.
പേരും പ്രശസ്തിയും ഇന്നോളം കാംക്ഷിക്കാത്ത ഒരു സാധാരണ വീട്ടമ്മ.

കോറോണ കേറി,കടലു കേറി മാന്തിപ്പറിച്ചതൻ്റെ തൊട്ടയല്പക്ക ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള സഹോദരങ്ങളുടെ പശിയടക്കാൻ കുമ്പളങ്ങിയുടെ നന്മ ഒരു വാട്ടിയ ഇലവട്ടത്തിൽ പൊതിഞ്ഞെടുക്കുമ്പോൾ ഈ അമ്മയുടെ മനം അവളോടു തന്നെ ചോദിച്ചിട്ടുണ്ടാകും.” ഇത് കിട്ടുന്നയാൾക്ക് ചോറും കൂട്ടാനും മാത്രം മതിയോ, “…?
ഉത്തരം ഉന്നതമായ ക്രൈസ്തവ മൂല്യമായിരുന്നു. ഇടവക ദേവാലയത്തിലിരുന്ന്മേരി കേട്ടിട്ടുണ്ട്വിധവയുടെ ചില്ലിക്കാശിൻ്റെ മഹത്വം പറഞ്ഞ ക്രൂശിതൻ്റെ വാക്കുകൾ .
കോറോണ വ്യാധി വരുത്തി വച്ച കഷ്ടപ്പാടുകൾക്കിടയിലും സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നൊരു പങ്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ആ പാഥേയത്തിനൊപ്പം ചേർത്തു വയ്ക്കുമ്പോൾ മേരി കരുതിയിരിക്കാം മരുന്നു വവാങ്ങാൻ കാശില്ലാത്ത ഒരാൾക്ക് ഇതു കൂടി..
..ക്യാമ്പിൽ ഉളള പെങ്കൊച്ചിങ്ങൾക്കാർക്കെങ്കിലും ഒരു പാഡുവാങ്ങാൻ ഇതു കൂടി.
…..ഈ പൊതി കിട്ടുന്ന ഏതെങ്കിലും ഒരു അപ്പച്ചനോ ,അമ്മച്ചിക്കോ.. ഒരു കൈ ധൈര്യത്തിന് ..
…നമ്മുടെ നല്ല നന്മകൾക്ക് മൂല്യങ്ങൾ ഏറുകയാണ്..
..വലതു കൈ ചെയ്യുന്നത് ഇടതു കൈ

