സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?

Share News

സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു

ആമുഖം

ഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ്‌ സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

ആഗോളവൽക്കരണത്തിന്റെ പരിണിത ഫലമായി മൂലധനത്തിന്റെ ഏകീകരണം ലോകമെങ്ങും നടന്നു. ജനാധിപത്യ സംവിധാനത്തിൽ പോലും മൂലധനത്തിന്റെ സ്വാധീനം എത്രമാത്രമെന്ന് ഓരോ തിരഞ്ഞെടുപ്പും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്രീയ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മനുഷ്യ ബന്ധങ്ങൾ, കുടുംബ സംവിധാനം, ഉപഭോഗം എന്നിവയിൽ എല്ലാം തീരുമാനം എടുക്കുന്നതിൽ മൂലധനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. അനിയന്ത്രിതമായ വിധത്തിൽ ആഗോള ജനത പലതിന്റെയും അടിമയായി കഴിഞ്ഞു. ഇത്തരം ശക്തികളുടെ സ്വാധീണത്തിലാണ് പ്രപഞ്ചത്തിലെ എല്ലാം തിരിയുന്നത്. പലവിധത്തിലുള്ള സംവിധാനങ്ങൾക്കൊണ്ട് നിർമ്മിക്കപ്പെട്ട പുറംന്തോടുകൾ പൊട്ടിച്ച് പുറത്തുകടക്കുക അത്ര എളുപ്പമല്ല. ഇവയുടെ സ്വാധീനത്തെ കുറിച്ച് ശരിയായ അവബോധം ആളുകളിൽ എത്തിക്കുന്നത് പോലും രാജ്യദ്രോഹ കുറ്റമാണ്. ഫാ സ്റ്റാൻ സ്വാമിയുടെ മരണം നമ്മെ ഓർമപ്പെടുത്തുന്നത് മറ്റൊന്നല്ല. കോർപറേറ്റുകൾ ഭയപ്പെടുന്ന മറ്റൊരു ശക്തിയാണ് ചെറുതും വലുതുമായ സംരംഭകർ.

ഇത്തരം സംരംഭരവരെ ഒരിക്കലും കോർപറേറ്റായോ കുത്തക മുതലാളി ആയോ കാണാനാകില്ല. കാരണം ഇവർ ആരുടെയും നിയന്ത്രണത്തിലോ സ്വാധീണത്തിലോ അല്ല തീരുമാനങ്ങൾ എടുക്കുന്നതും നയിക്കപ്പെടുന്നതും. സ്വന്തം കഴിവും, ഇച്ഛാശക്തിയും, കഠിനാദ്ധ്യാനവും ആണ് ഇവർക്ക് കൈമുതൽ ആയുള്ളത്. കിട്ടെക്സ്, വീഗാർഡ്, R.P. (രവി പിള്ള) തുടസങ്ങിയ സ്ഥാപനങ്ങളെ കോർപ്പറേറ്റ് ആയി കാണുന്നത് അറിവില്യായ്മയാണ്.

ഇത്തരത്തിൽ കഠിനാദ്ധ്യാനം കൊണ്ട് ഉയർത്തെഴുന്നേറ്റു വന്നിട്ടുള്ള പ്രസ്ഥാനങ്ങൾ ആഗോളവൽക്കരണത്തിന്റെ ഇരകൾ ആക്കുന്നവർക്കുള്ള, ചൂഷണത്തിന്റെ ഭാരം പേരാൻ നിർബന്ധിക്കുന്നവർക്കുള്ള, കോർപറേറ്റുകളുടെ പിൻപ് ചുമക്കുന്ന രാഷ്രീയക്കാർക്കുള്ള ചുട്ട മറുപടിയാണ്‌.

ഓരോ പഞ്ചായത്തും കേന്ത്രീകരിച്ചു സാമൂഹിക സംരംഭകർ ഉടലെടുത്താൽ 80% മേൽ സ്വയം പര്യാപ്തത കൈവരിക്കാൻ നമുക്ക്‌ കഴിയും എന്ന് പല അന്താരാഷ്ട്ര മാതൃകകളും നമ്മെ പഠിപ്പിക്കുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളും, കർഷക സംഘടനകളും, ഉല്പാദന സംഘങ്ങളും, NGO കളും സാമൂഹിക സംരംഭകരുടെ മാതൃകയിലേയ്ക്കു ഉയരണം.

അസൂയയും മാത്സര്യവും മാറ്റിവച്ച് പരമാവധി സംരഭകരുടെ വളർച്ച സമൂഹസത്തിന്റെ മുഴുവൻ ലക്ഷ്യമായിരിക്കണം. സംരഭകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമ നിർമ്മാണങ്ങളും, നികുതി ഇളവുകളും, സുതാര്യതയുള്ള ഏകജാലക വ്യവസ്ഥകളും ഇനിയും ഉണ്ടാകേഡിയിരിക്കുന്നു.
സംരംഭകരുടെ വളർച്ച ഉറപ്പുവരുത്തുന്ന അന്തരീക്ഷം കേരളത്തിൽ ഇന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടമാടുന്ന കോളിളക്കങ്ങൾ. ഇവിടെ ചെറിയ മുളകുപൊടി യൂണിറ്റ് നടത്തുന്നവരും പതിനായിരങ്ങൾ നികുതി അടയ്‌ക്കേണ്ടി വരുന്നു. സംരംഭകരെ സമൂഹത്തെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നവരായി കാണാൻ എല്ലാവരുടെയും മനസ്സ്‌ കുറേക്കൂടെ വിശാലമാക്കേഡ്ഢതുണ്ട്.

സാമൂഹിക സംരംഭകരുടെ രാഷ്ട്രീയം

മുതലാളിത്ത കമ്യുണിസ്റ്റ് വ്യവസ്ഥകളുടെ തിക്ത ഫലങ്ങൾ ലോകം മുഴുവൻ അനുഭവിച്ചുകൊഡിരിക്കുകയാണ്. ഇവരുടെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാത്തിന്റെയും താളം അവർ കീഴ്മേൽ മറിക്കും.

ചൈനയുടെ ജൈവായുധമായ കോവിഡിന്റെ പരിണിത ഫലം എന്താണെന്ന് നാം ഇനിയും കാണാൻ പോകുന്നതേ ഉള്ളൂ. സാമൂഹിക സംരംഭകരുടെ രാഷ്ട്രീയം ഇവരെയെല്ലാം വെല്ലുന്ന വലിയ ശക്തിയായി മാറും. അതിന്റെ ലക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും കണ്ട് തുടങ്ങിയിരിക്കുന്നു. ഡൽഹിയിലെ AAP ഉം, കേരളത്തിലെ 20-20 യും കൃത്യമായി, തങ്ങളുടെ രാഷ്ട്രീയ സ്ഥാനം ഉറപ്പിച്ചാൽ നിലവിലുള്ള ഭാരണകൂടങ്ങൾ മറിഞ്ഞു വീഴും.

രാഷ്രീയ ഇടപെടൽ നടത്താത്ത സംരംഭകർ ഒരു രാഷ്രീയ പാർട്ടിയുടെയും ശത്രു അല്ല. രാഷ്രീയ സംവിധാനത്തെ വെല്ലുവിളിച്ചാൽ ഇടത് വലത് വ്യത്യാസം ഇല്ലാതെ എല്ലാവരും ശത്രുക്കൾ ആകും എന്നതിന്റെ ഉദാഹരണം ആണ് കിട്ടെക്സ്.

ഇടത് വലത് രാഷ്രീയത്തിനുള്ള ബതൽ ആണ് സംരംഭകർ എന്ന് തിരിച്ചറിഞ്ഞു പ്രബുദ്ധ കേരളം മുന്നിട്ടിറങ്ങണം. ഭാരതത്തിനു ത്വത്തിക ദീപം തെളിയിച്ച ആദിശങ്കരന്റെ ശബ്ദം പോലെ പുതിയ രാഷ്രീയ പ്രഥാനം ആകുവാൻ സാമൂഹിക സംരംഭകരുടെ രാഷ്ട്രീയത്തിന് കഴിയണം.

കേരളത്തിലെ സംരംഭകർ നേരിടുന്ന പ്രതിസന്ധികൾ

കഴിവും ശേഷിയും ഉള്ളവർക്കാണ് സംരംഭകർ ആകാൻ കഴിയുക. വിദ്ധ്യാഭ്യാസം ഇതിന് ഒരു മാനദണ്ഡമല്ല എന്ന് പറയുമ്പോൾ പോലും ഇവരുടെ വിജയത്തിന് പിന്നിൽ അഭ്യസ്ഥ വിദ്യരായ ചിലരെ കാണാൻ കഴിയും. സംരംഭകരെ ഏറ്റവും അധികം വലയ്ക്കുന്നത് നിയമ സംവിധാനവും, ഉദ്യോഗസ്ഥറും, രാഷ്രീയക്കാരും ആണ്. സംരംഭകരെ കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങളിൽ എല്ലാം വിദ്ധ്യാഭ്യാസവും സംരഭകരും ചേർന്നു പോകുന്നതായി കാണാം. എന്നാൽ സമ്പൂർണ സാക്ഷരത ഉള്ള കേരളത്തിൽ താലൂക്കിന്റെ കീഴിൽ സർക്കാർ സഹായത്തോടെ നടത്തുന്ന സംരംഭകരുടെ ആനുപാധം വളരെ കുറവാണ്. സമർത്യ കുറവും, വില്പനയിൽ നേരിടുന്ന പരാജയവും ഇവരെ വളയ്ക്കുന്നു. ഇവയെല്ലാം മറികടക്കാൻ കൃത്യമായ സഹായങ്ങൾ ആവശ്യമാണ്.

സംരംഭകരുടെ വളർച്ച എങ്ങനെ ഉറപ്പുവരുത്തും

നമ്മുടെ നാട്ടിൽ തുടങ്ങാൻ കഴിയുന്ന സംരഭകങ്ങളെക്കുറിച്ച് ഇതുവരെയും സർക്കാർ തലത്തിൽ പഠനങ്ങൾ ഇല്ല. സഹായം കിട്ടുന്നതും എളുപ്പത്തതിൽ ബാങ്ക് ലോൺ കിട്ടുന്നതുമാണ് പല സംരഭകരുടെയും പ്രചോധന കാരണങ്ങൾ. പ്രാകൃതവും അശാസ്ത്രീ യവുമായ പല നിർദേശങ്ങളും ഇക്കൂടെ മറ്റേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങൾ പ്രദേശികമായി കണ്ടെത്തി അതിന് അനുസൃതമായ സംരഭങ്ങൾ തുടങ്ങാൻ ആളുകളെ സജ്ജമാക്കിയാൽ കൂടുതൽ വിജയം ഉറപ്പാകും. നിലവിലുള്ള എല്ലാ സജീകരണങ്ങളും സംവിധാനങ്ങളും സഹകരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

സാമൂഹിക പ്രവർത്തകരുടെ പങ്ക്

സമൂഹത്തിന്റെ സുസ്ഥിര വളർച്ച ലക്ഷ്യം വച്ചുള്ള സാമൂഹിക പ്രവർത്തകരുടെ പ്രധാനപ്പെട്ടതും നവീനവും വളരെയധികം ഗവേഷണം നടക്കുന്നതുമായ ഒരു മേഘലയാണ് സാമൂഹിക സംരംഭകരുടെ വളർച്ച. ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രവർത്തകരെ വാർത്തെടുക്കുന്ന കലാലയമായ മുംബൈയിലെ TISS,സാമൂഹിക സംരംഭകരുടെ പുതിയ ബിരുതാനന്തര ബിരുത പാട്യയക്രമം ആരംഭിച്ചത് നാളത്തെ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ്.

വരും കാലഘട്ടത്തിൽ സാമൂഹിക പ്രവർത്തനം എന്നാൽ സാമൂഹിക സംരംഭകരുടെ വളർച്ച എന്നായി മാറും. ഒരു കാലത്ത് NGO പ്രവത്തനം നടത്തിയിരുന്നത് കോർപറേറ്റുകളുടെ മൂലധന വിഹിതം ഉപയോഗിച്ചായിരുന്നു. ചൂക്ഷകന്റെ പണം ഉപയോഗിച്ച് ചൂഷിത വിഭാഗത്തെ വളർത്താൻ ശ്രമിച്ചാൽ എത്രമാത്രം വളരുമെന്ന് കാലം തെളിയിച്ചു. അവർ എപ്പോഴും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതികളെ നടപ്പിലാക്കൂ.

ഇനി നമുക്ക് ആവശ്യം പരിപൂർണ്ണവും സ്വതന്ത്രവും, മൂലധന ഏകീകരണത്തെ വെല്ലുവിളിക്കുന്നതുമായ മാതൃക വ്യതിയാനങ്ങൾ (paradigm shift ) ആണ്. സ്വതന്ത്രമായി തീരുമാനം എടുക്കാൻ കഴിയുന്ന എല്ലാ സ്ഥാപനങ്ങളും കക്ഷി രാഷ്ട്രീയത്തിനും മത മൗലികതയ്ക്കും ഉപരിയായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.

ഓരോ തീരുമാനത്തിന്റെയും പിന്നിൽ രൂഡമൂലമാക്കേണ്ട ചിന്ത മൂലധന ഏകീകരണത്തെ തകർക്കുക എന്നതായിരിക്കണം. സാമൂഹിക പ്രവർത്തകരുടെ പങ്ക് ഇത്തരം മേഖലയിൽ വളരെ വലുതാണ്.

ഉപസംഹാരം

സാമ്പത്തിക വളർച്ച ഉറപ്പുവരുത്താൻ ലോകം മുഴുവൻ ഉറ്റു നോക്കുന്ന സംവിധാനം ആണ് സംരംഭകർ. ഒരിക്കൽ APJ അബ്‌ദുൾ കലാം ലോകത്തിലെ ഏറ്റവും അധികം സംരംഭകരുള്ള രാജ്യമായ ഫിൻലാൻഡ് പ്രധാന മന്ത്രി അന്നേലി യോട് ചോദിച്ചു “എന്താണ്‌ നിങ്ങളുടെ മാജിക്‌”. മറുപടി ഒറ്റവക്കിൽ അവർ ഒതുക്കി. “വിദ്യാർത്ഥികളിൽ സംരംഭകരാകാൻ പാരിശീലനം കൊടുക്കുക”. പിന്നീട് ഇവർ ദീർഘ കാലം യൂറോപ്യൻ പാർലിമെന്റ് അംഗം ആയിരുന്നു (Anneli Jaatteenmaki). പുതു തലമുറയിൽ ചെറു പ്രായത്തിൽ സംരംഭകരാകാൻ പ്രചോദനം കൊടുത്ത് പാടനവിഷയം ആക്കിമാറ്റിയാൽ വരും നാളുകളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയും.

സർക്കാർ തലത്തിൽ ഒരിക്കലും മുൻകൈ എടുക്കില്ല, കാരണം ഇരിക്കുന്ന ശിഖരം അറക്കാൻ ആരാണ് തയ്യാറാക്കുക. അനൗദ്യോഗികമായ, സ്വതന്ത്ര സ്ഥാപനങ്ങളിലാണ് ഇനിയും പ്രദീക്ഷ ഉള്ളത്. ഇവിടെ വ്യക്തികൾ പരിമിതരാണ്. NTA ചുമത്തുമ്പോളും, “ചവുട്ടി പുറത്താക്കുമ്പോളും” പൊതുജനം ഇരപിടിക്കുന്ന സിംഹത്തിന്റെ മുൻപിൽ നിൽക്കുന്ന കലമാൻ കൂട്ടത്തെ പോലെ നോക്കുകുത്തികളും നിരാലംബരും ആയിരിക്കും. സാമൂഹിക മദ്ധ്യമങ്ങളിലെ പ്രകടനങ്ങൾക്കപ്പുറം ക്രിയാത്മകമായ, കൂട്ടായ ഇടപെടലുകൾ ആണ് ആവശ്യം. മൂലധനത്തെ വെല്ലുവിളിക്കാൻ ശേഷിയുള്ള സമൂഹങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനായി നമുക്ക് കാത്തിരിക്കാം.

ഫാ റോബിൻ പേണ്ടാനത്തു


“സാമൂഹിക സംരഭം” എന്ന വിഷയത്തിൽ ആസ്സാമിലെ ഡോൺ ബോസ്കോ സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു.

Share News