ദീപിക എന്തിന് വായിക്കണം ?

Share News

മാധ്യമങ്ങളുടെ മനസ്സറിയുന്നതിന് ഓരോ ദിവസവും നൽകുന്ന പ്രധാന വാർത്തയും എഡിറ്റോറിയൽ പേജും നോക്കിയാൽ മതി .വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്‌ മാധ്യമ നയത്തിൻെറ ഭാഗവും .സാധാരണക്കാരുടെയും അസംഘടിതരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും യഥാർത്ഥ അവസ്ഥയും പറയുവാൻ ശ്രദ്ധിക്കുമ്പോൾ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകും .ദീപിക ദിനപത്രം ഒന്നാം പേജിൽ ഡെൽഹിയിൽ നിന്നും ശ്രീ ജോർജ് കള്ളിവയലിൻെറ വാർത്ത നൽകിയിരിക്കുന്നു .ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ജോ​ലി​യും കൂ​ലി​യും പ​ണ​വു​മി​ല്ലാ​തെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ 18 (Now 20) ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി ഇ​ന്ന​ലെ നാ​ലു വ്യ​ത്യ​സ്ത റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു. യു​പി​യി​ലെ റോ​ഡ​പ​ക​ട​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 26 തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണി​ത്. പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ങ്ങ​ളും വേദനിപ്പിക്കുന്ന സാഹചര്യങ്ങളും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു .സമീക്ഷ എന്ന പേരിലുള്ള ഒരു പേജുകുടി വായിക്കുമ്പോൾ ദീപിക സമൂഹത്തിൻെറ അവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു .മടക്കയാത്രയുടെ വഴികളിൽ വിയർപ്പും വിശപ്പും വിപത്തുകളും – പത്രാധിപരുടെ നയം .ശ്രീ പി സി സിറിയക്‌ ചെലവ് ചുരുക്കണം ,ലൈഫ് സ്റ്റൈലിൽ മാറണം എന്ന് പറയുന്നു .പ്രതിസന്ധിയിൽ നിന്ന് അവസരങ്ങൾ അവസരങ്ങൾ സൃഷ്ട്ടിക്കളിലേയ്ക്കു മാറുമ്പോൾ എന്തൊക്കെ ഓർക്കണമെന്ന് പ്രോഫ .സച്ചിൻ ചതുർവേദിയും എഴുതിയിരിക്കുന്നു . അത് കഴിഞ്ഞു വായനക്കാരുടെ പ്രതികരണം കുടി വായിക്കുമ്പോൾ ഗൗരവമായ വായനയ്ക്ക് അവസരം നൽകുന്നു .പഴയ ശീലങ്ങൾ ,പുതിയ നിർദേശങ്ങൾ എന്ന പേരിൽ ഡോ .പി ആർ ഹരിദാസ് എഴുതിയ കത്തും ഉൾപ്പെടുത്തിയിരിക്കുന്നു .കോവിഡ് പ്രധിരോധ കാലത്തു സാധാരണക്കാരുടെയും പൊതുസമൂഹത്തിന്റെയും മനസ്സറിഞ്ഞു വാർത്തയും വീക്ഷണങ്ങളും അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദന ങ്ങൾ .ദീപികയിലെ വാർത്തയും സമീക്ഷ പേജിലെ ലേഖനങ്ങളും നൽകുന്നു .പാലായനം ചെയ്യുവാൻ സാധാരണക്കാർ ശ്രമിക്കുമ്പോൾ അവരുടെ ജീവനും ജീവിതവും നഷ്ട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കട്ടെ .ജോലിയും വരുമാനവുമില്ലാതെ കഴിയുന്നവരുടെ ആവശ്യങ്ങളും സർക്കാർ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു