നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!

Share News

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!

ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്…..അതിനു ഇന്ന് ശെരിക്കും ഒരു ഉത്തരം എഴുതണം എന്ന തോന്നി.അതെ എനിക്ക് അത് ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി ഞാൻ പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും ഞാനിത് 5 മിനുട്ടിൽ ചെയ്ത തന്നപ്പോൾ ഒക്കെ ഒരിക്കലും പ്രതിഫലം ചോദിച്ചിരുന്നില്ല, ഇനി ചോദിക്കുകയുമില്ല, ഇതിനെല്ലാം പുറമെ ഒരു ട്രെൻഡ് ഉണ്ട്.

“അളിയാ എന്റെ ഒരു കൂട്ടുകാരന്/ കൂട്ടുകാരിക്ക് ഒരു ഡിസൈൻ/ ലോഗോ ഫ്രീ ആയിട്ട് ചെയ്യണം. ഞാൻ ഏറ്റുപോയ കേസ് ആണ്. അത് നീ വേണം ഒന്ന് ചെയ്ത കൊടുക്കാൻ.”.

നിക്കർ വാങ്ങാൻ 10 വട്ടം ആലോചിക്കും എന്നാൽ എന്റെ കംപ്യൂട്ടറിനു ഒരു അക്‌സെസ്സറി വാങ്ങാൻ ഒരുവട്ടം മാത്രേ ആലോചിക്കേണ്ടി വന്നിട്ടുള്ളൂ. അതുപോലെ തിന്നാതെയും കുടിക്കാതെയും ഇഷ്ടമുള്ള വസ്ത്രങ്ങൾ പോലും വാങ്ങാതെ വർഷങ്ങൾ കൊണ്ട് അപ്ഗ്രേഡ് ചെയ്ത എടുത്ത കമ്പ്യൂട്ടർ ആണ് എന്റേത്. അതിൽ ഞാൻ ഇന്നേവരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരുത്തനു വേണ്ടി ഞാൻ എന്തിനാ എന്റെ 5 വർഷത്തെ പടുത്തവും കമ്പ്യൂട്ടറും ഉപയോഗിച്ച ഫ്രീ ആയിട്ട് ഡിസൈൻ ചെയ്ത കൊടുക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എത്രവേണോ ഫ്രീ ആയിട്ട് ഡിസൈൻ ചെയ്യാൻ ആയാലും വീഡിയോ എഡിറ്റ് ചെയ്യാൻ ആയാലും സന്തോഷപൂർവം ചെയ്ത കൊടുക്കും.

പിന്നെ ഒരു ടൈപ്പ് ആൾക്കാരുണ്ട്, ഇതിൽ കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും എല്ലാവരും പെടും.

അതായത് നമ്മള് നേരെത്തെ പറഞ്ഞത് പോലെ നമുക്ക് നേരിട്ട് അറിയാവുന്ന അടുത്ത കൂട്ടുകാർക്ക് വേണ്ടി ആയാലും ബന്ധുക്കൾക്ക് വേണ്ടി ആയാലും നാട്ടുകാരന് വേണ്ടി ആയാലും ഫ്രീ ആയിട്ട് ഡിസൈനും വീഡിയോ എഡിറ്റും ഒക്കെ ചെയ്ത കൊടുക്കാറുണ്ട്. പക്ഷെ അതൊക്കെ എന്തെങ്കിലും ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും വിനോദ പരുപാടികൾക്കോ ബര്ത്ഡേ ഒക്കെ ആയിരിക്കും. പക്ഷെ ഇവർ തന്നെ നമ്മളെ കൊണ്ട് ഡിസൈൻ ഒക്കെ ചെയ്യപ്പിച്ചിട്ട് അതു അവരുടെ ബിസിനസ് ആവശ്യങ്ങൾക്കോ മറ്റോ ഒക്കെ ഉപയോഗിച്ചാൽ അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഞങ്ങൾക്കും അവകാശപ്പെട്ടത് ആണെന്ന് ഒന്ന് ഓർമിപ്പിക്കുന്നു.

പിന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഇനി ഡിസൈൻ/ വീഡിയോ എഡിറ്റ് ആവശ്യമായി വരുമ്പോ അവരോട് പറയേണ്ടത് “എന്റെ കൂട്ടുകാരൻ ആയത്കൊണ്ട് ഫ്രീ ആയിട്ട് എഡിറ്റ് ചെയ്ത തരും” എന്ന അല്ല. പകരം “എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് ഡിസ്‌കൗണ്ട് തരും എന്ന് പറയണം. കാരണം ഇതാണ് നമ്മുടെ ജീവിതം. ഇതാണ് നമ്മുടെ അന്നം. ഇതല്ലാതെ മറ്റൊരു പണി അറിയുകയുമില്ല.

കടപ്പാട് : Facebook

Taby George

Share News