നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായേക്കാം; പക്ഷേ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ തൊടരുത്!

Share News

രാജ്യത്തിൻറെ ഭരണഘടനയെപ്പറ്റി അറിഞ്ഞവർ ഒരിക്കലും മറക്കാത്ത പേരാണ് കേശവാനന്ദഭാരതി.

ആ പേരിന് ഉടമ കാലയവനികയിലേക്ക് മറഞ്ഞു. ആദരാഞ്ജലികൾ !

എന്താണ് ഈ പേരിൽ ഇത്ര കാര്യം ?

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെൻറിന് അധികാരം നൽകുന്ന അനുച്ഛേദം ആണ് 368. എന്നാൽ ആ അധികാരത്തിന്റെ പേരിൽ എന്തും ഭേദഗതി ചെയ്യാൻ ആകില്ല എന്ന്, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെൻറിൽ എത്ര ഭൂരിപക്ഷം ഉണ്ടെങ്കിലും ആകില്ല എന്ന്, 1973 ഏപ്രിൽ 24 ന് 68 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിൽ 708 പേജുകൾ വരുന്ന വിധിന്യായത്തിലൂടെ സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആ വിധി നേടിയെടുത്ത കേസിലെ വാദിയാണ് സ്വാമി കേശവാനന്ദഭാരതി.

Sherry J Thomas

Share News