
നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!
“പാടുന്ന പക്ഷിയും പാടമുഴുതുപോംമാടും മനുഷ്യരുമെല്ലാംകൂടപ്പിറപ്പുകൾ – നിങ്ങളെയൂട്ടുവാൻപാടുപെടുന്നുണ്ടൊരമ്മ!
വെട്ടും കിളയുമുഴുതുമറിക്കലുംഎത്ര മേലേൽക്കുകിൽപ്പോലുംഞങ്ങളെപ്പെറ്റു താലോലിച്ചുപോറ്റുന്നമങ്ഗലഗർഭയാമമ്മ!
നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!മാനം കുളിപ്പിച്ചു തോർത്തിയാൽനല്ല പൊന്നോണക്കതിരാട ചുറ്റിനിത്യമാം താരുണ്യശോഭയാർന്നങ്ങനെനില്ക്കുന്നൊരീ വയലമ്മ! “
(ഒ.എൻ.വി )