കൊവിഡ് ബാധിച്ചു മരിച്ച സന്യാസിനിയുടെ മൃതസംസ്കാര കർമ്മത്തിന് സന്നദ്ധ സേവകരായി യുവവൈദികർ.

Share News

കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സി.ഏഞ്ചൽ സി.എം.സി.(86) ന്റെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ.

കൂനമ്മാവ് കർമലീത്താ ആശ്രമം സിമിത്തേരിയിൽ നടത്തിയ സംസ്കാര കർമങ്ങൾക്ക് സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി.

കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം മൃതസംസ്കാര കർമങ്ങൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ പരിശീലനം നേടിയ സഹൃദയ സമരിറ്റൻസ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.

Share News