*ആപ്പിന്റെ തകരാർ ആസൂത്രിതം*

Share News

*ബെവ്‌ ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ?

മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്.

ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ?

കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ നഷ്ടം എങ്ങിനെ പരിഹരിക്കും? വരുന്ന ഇലക്ഷൻ മുന്നിൽക്കണ്ട് ഭരണ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്ന പിരിവുകൾ എങ്ങിനെ നൽകും? ഇതിനെല്ലാം കൂടി ഉള്ള സൗകര്യം ആപ്പിൽത്തന്നെ ഉണ്ടാക്കിയാൽ ആപ്പുണ്ടാക്കിയവനും നടപ്പാക്കിയവരുമെല്ലാം ആപ്പിലാവില്ലേ? അപ്പോൾ പിന്നെ, ആപ്പെന്ത് ചെയ്യും?

ഇടയ്ക്കിടെ പ്രവർത്തനം നിർത്തി സഹകരിക്കും! ആരും സംശയിക്കേണ്ട. ഉദ്ദേശിച്ചപോലെ പ്രവർത്തിക്കാൻ, ബോധപൂർവമുള്ള ചില മാനുഫാക്ച്ചറിങ് ഡിഫക്ക്ട്സ് !!! അത്രമാത്രം !!!

ഫാ.ജോഷി മയ്യാറ്റിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു