
തിരുവനന്തപുരം ആര്‍. സി. സി. യിലെ പാലിയേറ്റീവ് മെഡിസിന്‍ റിട്ട. അഡീഷണല്‍ പ്രഫസര്‍ ഡോ. ചെറിയാന്‍ എം കോശി ശാന്തിഭവനില്‍ ചുമതലയേറ്റു
ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പുതിയ പാലിയേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനിംഗ് ഡയറക്ടറുമായി ഡോ. ചെറിയാന്‍ എം കോശി ചുമതലയേറ്റു.
ശാന്തിഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഡോ. ചെറിയാനെ ബൊക്കെ നല്‍കി സ്വീകരിച്ചു. 34 വര്‍ഷത്തെ അദ്ധ്യാപന പരിചയവുമായാണ് അദ്ദേഹം ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ ട്രെയിനിംഗ് ഡയറക്ടറായി ചുമതലയേറ്റെടുക്കുന്നത്.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജിയിലെ അസോസിയേറ്റ് പ്രഫസറും പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലിയേറ്റീവ് മെഡിസിന്‍ അഡീഷണല്‍ പ്രഫസറാണ് അദ്ദേഹം തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്ന് വിരമിച്ചത്.
പാലിയേറ്റീവ് കെയറിലെ അംഗീകൃത നാഷണല്‍ ട്രെയിനര്‍ കൂടിയായ ഡോക്ടര്‍ ചെറിയാന്‍ എം കോശി 2008 ഏപ്രിലില്‍ കേരള സര്‍ക്കാര്‍ പാസാക്കിയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ നയ രൂപീകരണ സമതിയിലെ അംഗമായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്, എം.എസ് – സര്‍ജറി, എം.സി.എച്ച്, എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ബംഗലൂരു സെന്റ്: ജോണ്‍സ് മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് ആന്റ് പുനര്‍നിര്‍മാണ ശസ്ത്രക്രിയയിലെ ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്