
മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ല. – റോജി എം ജോൺ എം എൽ എ

മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ലന്നും .
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണിതെന്നുംഅങ്കമാലി എം എൽ എ റോജി എം ജോൺ പറഞ്ഞു ..
കലയേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് ആദിശങ്കരൻ്റ ജൻമനാടായ കാലടിയുടേത്. ജാതി മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ആളുകളും ഉൾക്കൊള്ളുന്ന ശിവരാത്രി ആഘോഷ സമിതി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും ശിവരാത്രി ആഘോഷം നടത്തുന്ന മണപ്പുറത്ത് സമിതിയുടെ അനുമതിയോടെ നിർമ്മിച്ച സെറ്റാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പൊളിച്ചത്. ഇത്തരക്കാർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം.
കാലടിയിൽ ഈ സിനിമയുടെ തുടർ ചിത്രീകരണത്തിനായി സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു തരാൻ തയ്യാറാന്ന്എം എൽ എ വ്യക്തമാക്കി .
