ഇരട്ടാണിയിൽ -ഐ ഡി ദേവസ്യായുടെ വേർപാടിൻെറ 10 -മത് ചരമവാർഷികം
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ഇരട്ടാണി കുടുംബത്തിൽ ജനിച്ച “ഐ ഡി ” – എന്ന പേരിൽ അറിയപ്പെട്ട ശ്രീ ബേബി .അദ്ദേഹം നാടിൻെറ നന്മയായിരുന്നു .ആർക്കും എപ്പോഴും സമീപിക്കാവുന്ന ജന നേതാവ് .
ദേശിയ പ്രസ്ഥാനത്തിൻെറ കോട്ടയം ജില്ലയിലെ പ്രശസ്‌തനായ പാർട്ടി നേതാവ് .
ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുന്ന അദ്ദേഹത്തിൻെറ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു .
ഐ. ഡി. ദേവസ്യ അകാലത്തിൽ പൊലിഞ്ഞു പോയിട്ട് 10 വർഷങ്ങൾ പിന്നിട്ടു.പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞ തുപോലെ. “ഐ. ഡി.” എന്ന രണ്ടക്ഷരം മാഞ്ഞൂരിന്റെ അതിർത്ഥികൾക്കുമപ്പുറം കടുത്തുരുത്തി നിയോജക മണ്ഡലം മുഴുവൻ വളർന്ന വ്യക്തിത്തം.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ, മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്നതിലപ്പുറം കോണ്ഗ്രസന്റെ സമുന്നതനായ ജനകീയ നേതാവ്.
ഐ. ഡി. ദേവസ്യ അകാലത്തിൽ പൊലിഞ്ഞു പോയിട്ട് 10 വർഷങ്ങൾ പിന്നിട്ടു.പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞ തുപോലെ. “ഐ. ഡി.” എന്ന രണ്ടക്ഷരം മാഞ്ഞൂരിന്റെ അതിർത്ഥികൾക്കുമപ്പുറം കടുത്തുരുത്തി നിയോജക മണ്ഡലം മുഴുവൻ വളർന്ന വ്യക്തിത്തം.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ, മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്നതിലപ്പുറം കോണ്ഗ്രസന്റെ സമുന്നതനായ ജനകീയ നേതാവ്. ഐ.ഡി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് മാഞ്ഞൂരിൽ കോൺഗ്രസ് പാർട്ടി വളർന്നതും,മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചടുത്തതും. ടി. എസ്. പ്രസാദ്,സിജി പുൽപ്ര, പാലക്കുഴുപ്പിൽ ജോയ്, നീണ്ടശ്ശേരിൽ തോമാച്ചൻ തുടങ്ങിയവർ ഐ. ഡി. യുടെ നേതൃത്വത്തിൽ അക്ഷീണ പരിശ്രമം നടത്തിയാണ് ബാങ്കിന്റെ ഭരണം നേടിയത്.അതിലൂടെമാഞ്ഞൂർ പഞ്ചായത്തതിലും കോൺഗ്രസ് ചുവടുറപ്പിച്ചു.….
ഐ ഡിയുടെ സ്വന്തം സുഹൃത്തുക്കൾ ,സഹപ്രവർത്തകർ ,നാട്ടുകാർ ,ബന്ധുക്കൾ ..
. നമ്മുടെ നാടിൻെറ പ്രവര്ത്തകരും