അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . / ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു
അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു .
കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുൻവശം കിഴക്കു ഭാഗത്തായി ഒരു കല്ല് ( ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇന്നും പലർക്കും ഇതിന്റെ ചരിത്രമറിയില്ല .
ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല .
കയ്യാലക്കകം ചന്ത എന്നായിരുന്നു പേരു . മലയാള മാസം 12 നും 28 നുമായിരുന്നു ചന്ത – തെക്കു നിന്നും വടക്കു നിന്നും കിഴക്കു നിന്നും പടിഞ്ഞാറു നിന്നും തെളിച്ചു കൊണ്ടു വരുന്ന അടിമകൾ .. ഇവരെ വരി വരിയായി നിർത്തും . ഈ നിര അങ്ങു കാരാപ്പുഴ വരെ നീണ്ടിരുന്നു .
തോളിൽ ഇടിച്ചും തള്ളിയും കാലിൽ ചവിട്ടി പുറകോട്ടു തളളിയും കുനിച്ചും നിവർത്തിയും അടിമയുടെ കായ ബലം പരിശോധിക്കും . തുടർന്ന് കന്നുകാലി കണക്കെ വില പേശി വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും . അറവുമാടു കണക്കെ കൂട്ടിക്കെട്ടി പുതിയ യജമാനന്റെ ലാവണത്തിലേക്ക് …. ദമ്പതികളായ അടിമകളെ വേറിട്ട് വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നില്ല .
അവിടെ ഉയർന്നിരുന്ന തേങ്ങൽ ഏത് ശിലാ ഹൃദയത്തെയും കരളലിയിപ്പിക്കുന്നതായിരുന്നു .
അടിമക്കൂട്ടങ്ങളുടെ യാതനയുടെയും നൊമ്പരങ്ങളുടെയും സ്മാരകമാണ് ഇന്നു ഈ കാണുന്ന പറച്ചിക്കല്ല് .
C&p whatsapp
Gino George