എടത്വാ പള്ളി വക കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ വരെ വാടക ഇളവ്

Share News

എടത്വ: കോവിഡ് 19 ന്റെ ഭാഗമായി സെന്റ് ജോര്‍ജ് ഫൊറോനാപള്ളിവക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ രണ്ട് മാസത്തെ വരെ ഇളവ് നല്‍കി പള്ളി കമ്മിറ്റി. എടത്വായില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടഞ്ഞ് കിടന്നതിനാല്‍ വ്യാപാരികള്‍ നഷ്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലുമായതിനെ തുടര്‍ന്ന് വാടകയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്വ യൂണിറ്റ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന വാടക, വ്യവഹാര സബ് കമ്മറ്റി വാടകയില്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്കുകള്‍, മെഡിക്കല്‍ഷോപ്പുകള്‍ എന്നിവയ്ക്ക് വാടകയില്‍ ഇളവ് നല്‍കീട്ടില്ല. പലചരക്കുകട, പച്ചക്കറിക്കട, ബേക്കറി, പ്രൈവറ്റ് ബാങ്കുകള്‍ എന്നിവയ്ക്ക് ഒരു മാസത്തേയും മറ്റുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ വാടകയുമാണ് ഇളവ് ചെയ്തിരിക്കുന്നത്. പള്ളിയുടെ വിവിധ ബില്‍ഡിംഗുകളിലായി 175 ഓളം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു