സ്നേഹത്തിൻ്റെ സാർവ്വത്രിക ശക്തി: ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾക്കയച്ച ഹൃദയസ്പർശിയായ കത്ത്

Share News

ആൽബർട്ട് ഐൻസ്റ്റീൻ തൻ്റെ മകൾ ലീസറൽ ( Lieserl) നു 1938 എഴുതിയ കത്താണിത്.
കോറോണക്കാലത്തു ഈ കത്തു സ്നേഹത്തിൻ്റെ മിഴികൾ തുറക്കാൻ നമ്മളെയും സഹായിക്കും.

ആപേക്ഷിക സിദ്ധാന്തം (The Theory of Relativity) ഞാൻ മുന്നോട്ടുവയ്ക്കുമ്പോൾ വളരെ കുറച്ചു പേർ മാത്രമേ എന്നെ മനസ്സിലാക്കിയുള്ളു. ഞാനിപ്പോൾ വെളിപ്പെടുത്തു വാൻ ആഗ്രഹിക്കുന്നവ മനുഷ്യവംശത്തോടു പറയു മ്പോൾ അത് ലോകത്തിലെ തെറ്റിധാരണകളും മുൻവിധി കളുമായി കൂട്ടിയിടിക്കും.

ഞാൻ താഴെ വിശദീകരി ക്കുന്ന കാര്യങ്ങൾ സമൂഹം സ്വീകരിക്കാൻ പ്രാപ്തമാകു ന്നതുവരെ, അത് എത്ര വർഷ ങ്ങളോ, പതിറ്റാണ്ടുകളോ
എടുത്താലും, ഈ കത്തുകൾ കാത്തുസൂക്ഷിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു.

ശാസ്ത്രത്തിനു ഇതുവരെ ഔദ്യോഗിക വിശദീകരണം കൊടുക്കാൻ കഴിയാത്ത വളരെ ശക്തമായ ഒരു ശക്തി ഈ പ്രപഞ്ചത്തിലുണ്ട്. എല്ലാത്തിനെയുംഉൾക്കൊള്ളു കയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തിയാണത്. പ്രപഞ്ചത്തിലെ ഏതു പ്രതിഭാസങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്ന ആ ചാലകശക്തിയെ ഇതുവരെ നാം തിരിച്ചറിഞ്ഞട്ടില്ല. ഈ സാർവ്വത്രിക ശക്തി സ്നേഹമാണ്.

ശാസ്ത്രജ്ഞന്മാർ പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു ഏകീകൃത സിദ്ധാന്തത്തിനായി അന്വേഷിച്ചപ്പോൾ, ഏറ്റവും ശക്തമായ ഈ അദൃശ്യ ശക്തിയെ അവർ മറന്നു. സ്നേഹം പ്രകാശമാണ്, അതു നൽകുന്നവനെയും സ്വീകരിക്കുന്നവനെയും പ്രകാശിപ്പിക്കുന്നു.
സ്നേഹം ഗുരുത്വാകർഷ ണമാണ്, കാരണം അതു ചില ആളുകളെ മറ്റുള്ളവരിലേക്കു ആകർഷിക്കുന്നു.

സ്നേഹം ശക്തിയാണ്, കാരണം അതു നമ്മിലുള്ള ഏറ്റവും നല്ലതിനെ ഇരട്ടിപ്പി ക്കുകയും, മാനവരാശി അന്ധമായ സ്വാർത്ഥതയിൽ അണഞ്ഞുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

സ്നേഹം എല്ലാം തുറന്നു വെളിപ്പെടുത്തുന്നു. സ്നേഹത്തിനു വേണ്ടി നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. സ്നേഹം ദൈവമാണ്, ദൈവം സ്നേഹവുമാണ്.

എല്ലാം വിശദീകരിക്കുകയും ജീവിതത്തിനു അർത്ഥം നൽകുകയും ചെയ്യുന്ന ശക്തിയാണിത്. നാം വളരെക്കാലമായി അവഗണിച്ച ഒരു സൂചിക യാണിത്. ഇതു ഒരു പക്ഷേ നമ്മൾ സ്നേഹിക്കാൻ ഭയപ്പെട്ടതുകൊണ്ടോ, മനുഷ്യൻ്റെ ഇഷ്ടാനുസരണം നിയന്ത്രിക്കാൻ പഠിക്കാത്ത പ്രപഞ്ചത്തിലെ ഒരേയൊരു ഊർജ്ജമായതിനാലോ ആയിരിക്കാം.

സ്നേഹത്തിനു ദൃശ്യത നൽകുന്നതിന് എൻ്റെ ഏറ്റവും പ്രശസ്തമായ സമവാക്യ ത്തിനു ലളിതമായ ഒരു ബദൽ ഞാൻ നിർദേശിച്ചു.
E = mc2 എന്നതിനു പകരം, ലോകത്തെ സുഖപ്പെടുത്താൻ കഴിയുന്ന ഊർജ്ജം നമ്മൾ സ്വീകരിക്കുന്നത് പ്രകാശത്തിൻ്റെ വേഗതയുടെ വർഗ്ഗത്തെ (Square) സ്നേഹം കൊണ്ടു ഗുണിക്കുന്നതിലൂടെയാണ് കരഗതമാക്കുന്നത് എന്നു കണ്ടെത്തി . അതുവഴി സ്നേഹമാണ് ഇവിടെയുള്ള ഏറ്റവും ശക്തമായ ശക്തി യെന്ന നിമഗനത്തിൽ നാം എത്തിച്ചേരുന്നു, കാരണം സ്നേഹത്തിനു പരിധികളില്ല.

നമുക്കെതിരെ തിരിഞ്ഞ പ്രപഞ്ചത്തിലെ മറ്റു ശക്തി കളെ ഉപയോഗിക്കാനും നിയന്ത്രിക്കാനും മനുഷ്യൻ പരാജയപ്പെട്ടതിനു ശേഷം, മറ്റൊരു ശക്തിയാൽ നമ്മളെത്തന്നെ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ അടിയന്തരമായ ആവശ്യമാണ്.

നമ്മുടെ ജീവവർഗ്ഗങ്ങളെ നമുക്കു നിലർത്തണമെങ്കിൽ, ജീവിതത്തിൽ അർത്ഥം നമുക്കു കണ്ടെത്തണ മെങ്കിൽ, ലോകത്തെയും അതിൽ വസിക്കുന്ന എല്ലാ പ്രാണനെയും നമുക്കു രക്ഷിക്കണമെങ്കിൽ സ്നേഹം… സ്നേഹം മാത്രമാണ് അതിനുള്ള
ഏക ഉത്തരം.

പ്രപഞ്ചത്തെ തകർക്കുന്ന വിദ്വേഷം, സ്വാർത്ഥത, അത്യാഗ്രഹം എന്നിവയെ പൂർണ്ണമായി നശിപ്പിക്കാൽ കഴിവുള്ള ഒരു ഉപകരണം, ഒരു പക്ഷേ, ഒരു സ്നേഹ ബോംബിനെ നിർമ്മിക്കാൻ ഇതുവരെ നമ്മൾ തയ്യാറായില്ല.

എന്നിരുന്നാലും ഓരോ വ്യക്തിയും അവൻ്റെ ഉള്ളിൽ, ഊർജ്ജം പുറപ്പെടുവിക്കാനായി കാത്തു നിൽക്കുന്ന ചെറുതെങ്കിലും ശക്തമായ സ്നേഹത്തിൻ്റെ ഒരു ജനറേറ്റർ വഹിക്കുന്നു.

പ്രിയ ലിസറേൽ, ഈ സാർവ്വത്രിക ഊർജ്ജം നൽകുവാനും സ്വീകരിക്കു വാനും നാം പഠിക്കുമ്പോൾ, എല്ലാത്തിനെയും കീഴടക്കുന്ന എന്തിനെയും മറികടക്കാൻ കഴിയുന്ന ശക്തിയായി സ്നേഹത്തെ നമ്മൾ ഉറപ്പിക്കുന്നു, കാരണം സ്നേഹം ജീവിതത്തിൻ്റെ സത്തയാകുന്നു (quintessence ).

എൻ്റെ ഹൃദയത്തിലുള്ള സ്നേഹം നിന്നോടു പ്രകടിപ്പിക്കാൻ കഴിയാത്തതിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു, എൻ്റെ ജീവിതത്തിലുടനീളം അതെന്നെ നിശബ്ദമായി വേട്ടയാടുകയായിരുന്നു. ഒരു പക്ഷേ ക്ഷമ ചോദിക്കാൻ വളരെ വൈകിയിരിക്കാം, എന്നാലും സമയം ആപേക്ഷികമായതിനാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ മൂലം ഞാൻ ആത്യന്തികമായ ഉത്തരം കണ്ടെത്തിയെന്നും എനിക്കു നിന്നോടു പറയേണ്ടതുണ്ട്.

എന്ന് നിൻ്റെ അച്ഛൻ
ആൽബർട്ട് ഐൻസ്റ്റീൻ

സ്വതന്ത്ര പരിഭാഷ : ജയ്സൺ കുന്നേൽ MCBS

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു