പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും

Share News

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പതാകയുയർത്തിയതോടെയാണ് മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറിയ ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന റാസ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ്പ് കാർമ്മികത്വം വഹിക്കുകയും, ബിഷപ്പ് മാർ ബോസ്കോ പുത്തൂർ പിതാവ് വചനസന്ദേശം നൽകുകയും ചെയ്തു. മംഗലപ്പുഴ സെമിനാരി റെക്ടർ […]

Share News
Read More

ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും നൽകുന്ന അർഹമായ അവകാശങ്ങൾ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടത്. അതിന്‍റെ പേരിൽ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്. |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന എന്ന വാക്കിന്‍റെ അർഥം ഓർമ എന്നാണ്. 2013 മുതൽ ദുക്റാന തിരുനാൾ സഭാദിനമായും നമ്മൾ ആഘോഷിക്കുന്നുണ്ട്. ഈ വർഷത്തെ സഭാദിനവും കഴിഞ്ഞ വർഷത്തേതുപോലെ കോവിഡ്-19ന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷിക്കേണ്ടിവരുന്നത്. മഹാമാരിയുടെ പശ്ചാത്തലം കോവിഡ്-19ന്‍റെ ഒന്നാം തരംഗത്തെ […]

Share News
Read More