ആരോഗ്യ സേതു ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപസമ്മാനം
രാജ്യത്തിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിനെ ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യതാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ബഗ് ബൗണ്ടി പ്രോഗ്രാം മുന്നോട്ടു വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തേ ഈ ആപ്ലിക്കേഷന്റെ ഓപ്പണ്‍ സോഴ്‌സ് ഗിറ്റ് ഹബ്ബിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആപ്ലിക്കേഷനിലെ സുരക്ഷാ വീഴ്ചകള്‍ കാട്ടിത്തരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യേപിച്ചിട്ടുണ്ട്. […]
Read More