ലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം
ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് […]
Read Moreസ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രി
കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ […]
Read Moreകോവിഡ് 19: കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം -മന്ത്രി ടി പി രാമകൃഷ്ണന്‍
കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇതുവരെ ജില്ലയിലെ വിവിധ വകുപ്പുകള്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇനിയും തുടരേണ്ടതുണ്ട്. യാതൊരു അലംഭാവവും ഈ കാര്യങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല. കോവിഡിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം മാതൃകാ […]
Read Moreനാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയും അതിജീവിക്കും: മുഖ്യമന്ത്രി
കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ മാറ്റാൻ ശ്രമിക്കും. നാടിൻ്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് # AskTheCM എന്ന ട്വിറ്റർ ഇന്ത്യയുടെ […]
Read More‘പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ – ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ
മദ്യം വിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളെ സഹായിക്കുക എന്നുള്ളത് മാത്രമാണ് ബെവ് ക്യൂവിൽ നിക്ഷിപ്തമായിരിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും മദ്യശാലകൾ തുറക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഇത് ഉറപ്പ് വരുത്താനാണ് ബെവ് ക്യു ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിലെ പോരായ്മകൾ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ആപ്പ് നിലവിൽ വരും. മദ്യവിൽപനയുടെ കാര്യത്തിൽ ഗൂഗിളിന്റെ നിലപാടെന്ത് ? ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസി അനുസരിച്ച് പുകയിലയും മദ്യവും ഓൺലൈൻ ആയി […]
Read Moreപരീക്ഷാ സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങളായി
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ […]
Read Moreഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ
തിരുവനന്തപുരം: ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചു . ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി […]
Read Moreമദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ബിവറേജസ് കോര്പ്പറേഷന് മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒരാള്‍ക്ക് നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുക. മദ്യവില്‍പ്പന രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]
Read Moreസംസ്ഥാനത്ത് ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ ഒമ്പത് കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്പറേഷന്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെന്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. അതേസമയം, മടുക്ക സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോരൂത്തോടിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് സംബന്ധിച്ചു വ്യക്തത ലഭ്യമല്ല.അതേസമയം,സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട്- 19, കണ്ണൂര്‍-16, […]
Read More