മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ

Share News

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി…കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിലാണ് വീരേന്ദ്രകുമാർ എം.പിയെ അവസാനമായി കണ്ടത്.കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ച നല്ലൊരു രാഷ്ട്രീയ നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, മാതൃഭൂമിയുടെ അമരക്കാരൻ, എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന ഒരു ബഹുമുഖ പ്രതിഭയെ കൂടി നമുക്ക് നഷ്ടമാവുന്നു …ടി ജെ വിനോദ് എം എൽ എ Tags: […]

Share News
Read More

സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും

Share News

സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവയില്‍ മികച്ച ചില നിക്ഷേപ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. 1.സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നമ്മുടെ ബാങ്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ പുതുക്കിയ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍. എസ്ബിഐ വി-കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് […]

Share News
Read More

നാല് വര്‍ഷം കൊണ്ട് 1900 സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപം 875 കോടിരൂപയായി

Share News

2016 മുതല്‍ സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു.വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പെയ്സുകള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യയില്‍ സംരംഭകരാകുന്ന പൗരന്മാര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനാകെ […]

Share News
Read More

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ -എം.പി.കോടിയേരി ബാലകൃഷ്ണൻ

Share News

കേരളത്തിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്തിപകരുന്നതിൽ അമരത്തുനിന്ന്‌ പ്രവർത്തിച്ച സമുന്നത നേതാവായിരുന്നു എം പി വീരേന്ദ്രകുമാർ എം.പി .ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ പോരാളിയും അടിയന്തരാവസ്ഥക്കെതിരെ ഉറച്ചുനിന്നു പോരാടിയ നേതാവുമായിരുന്നു അദ്ദേഹം. എല്ലാ കാലത്തും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകൂടിയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണൻ

Share News
Read More

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. – രമേശ് ചെന്നിത്തല

Share News

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് . മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ…വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ… Tags: M P Veerenthrakumar, Ramesh Chennithala, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് […]

Share News
Read More

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്.- മുഖ്യ മന്ത്രി

Share News

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ […]

Share News
Read More

സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല.ബിഷപ്പ് ജോസഫ് കരിയിൽ

Share News

അനുശോചനസന്ദേശം കൊച്ചി: ചിന്തയുടെയും എഴുത്തിൻ്റെയും ആഴം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ സമ്പന്നമാക്കിയ നേതാവാണ് എം.പി.വീരേന്ദ്രകുമാറെന്ന് ലത്തീൻ സഭാധ്യക്ഷനുംകെ ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അറിവിൻ്റെ ആഴം ജനങ്ങളോട് കൂടുതൽ ചേർന്നു നിൽക്കാനും വ്യാപരിച്ച മേഖലകളിൽ അമരക്കാരനാകാനും അദ്ദേഹത്തെ സഹായിച്ചു.സർഗ്ഗാത്മകതയും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിച്ച് വിജയം നേടിയ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ബിഷപ്പ് ജോസഫ് കരിയിൽ അനുസ്മരിച്ചു. Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ. പ്രണാമം

Share News

എം പി വീരേന്ദ്രകുമാര്‍1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു . പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, […]

Share News
Read More

എം. പി. വീരേന്ദ്രകുമാറിന് ബാഷ്പാഞ്ജലി…..

Share News

മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ ശ്രീ. എം. പി. വീരേന്ദ്രകുമാറിന് സ്നേഹാഞ്ജലി.ഇന്ത്യയിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിലെ മുന്നണി പോരാളിയായ, സ്വാതികനായ, ജനപക്ഷപ്രവർത്തകനായ, പാർശ്വവൽക്കരിക്കപ്പെട്ടവന്റെ അവകാശങ്ങൾക്കായി പടപൊരുതിയ വീരനായ പോരാളി.മതേതരത്വത്തെ ജീവശ്വാസമായി കണ്ടിരുന്ന അദ്ദേഹം വർഗീയ സംഘടനകളിൽ നിന്നും മുഖം തിരിച്ചിരുന്നു. പ്രഭാഷകനും, എഴുത്തുകാരനും, നിരൂപകനും,പാരിസ്ഥിതിക പ്രവത്തകനും ഒക്കെയായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഒരു വിശിഷ്യ ഇടത്തിന്റെ ഉടമയായിരുന്നു.നിരവധി വീരോജ്വലസ്മരണകൾ മലയാളകരയ്ക്ക് സമ്മാനിച്ച പ്രിയപ്പെട്ട വീരേന്ദ്രകുമാർജി അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന വിട..

Share News
Read More