ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി
കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് […]
Read More