കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻജി (74) അന്തരിച്ചു.

Share News

. 7തവണ ഹാജിപൂരിൽ നിന്ന് പാർലമെന്റ് അംഗമായിരുന്നു. ഇപ്പോൾ രാജ്യസഭാംഗം. വി. പി സിംഗ്, ദേവഗൗഡ, മൻമോഹൻ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു. . ലോക് ജനശക്തി (LJP)പാർട്ടി അധ്യക്ഷനായിരുന്നു. 1969ൽ ബീഹാർ നിയമസഭാംഗമായാണ് പാർലമെൻറി ജീവിതം ആരംഭിച്ചത്. മികച്ച പാർലമെൻ്ററിയനും ഭരണാധികാരിയുമായ പാസ്വാൻജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രണാമം

Share News
Read More

നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു.

Share News

അതീവ ദു:ഖകരം. ഈ ശബ്ദം നിലച്ചു.മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവ്. അലകൾ പത്രത്തിന്റെ എഡിറ്റർ.നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.ആദിവാസിസമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിൽ പങ്കുചേർന്ന ധീര നേതാവ്.എനിക്ക് എന്നും പ്രിയങ്കരനായിരുന്നു.വേദനയോടെ വിടച്ചൊല്ലുന്നു.മറക്കില്ലൊരിക്കലും

Share News
Read More

പുരോഹിതൻ പരാജയപ്പെട്ട രാത്രി ?!

Share News

ഒരു കൊച്ചു പട്ടണത്തിൽ ഒരു പുരോഹിതൻ സ്ഥലം മാറി വന്നു. അധികം വിശ്വാസികൾ വിശുദ്ധ ബലി അർപ്പണത്തിനു വരുന്ന സ്ഥലമായിരുന്നില്ല അത്. വിശുദ്ധ കുർബാനയോടു അതിരറ്റ ഭക്തി ഉണ്ടായിരുന്ന ആ കൊച്ചച്ചൻ വിശ്വാസികളെ അതിലേക്കു കൊണ്ടുവരുന്നതിനായി തന്നാൽ കഴിയും വിധം പരിശ്രമിച്ചു. ഒരു മാസം കഴിഞ്ഞു. അന്നു വൈകിട്ടാണ് വിശുദ്ധ കുർബാന. ഇന്നെങ്കിലും കുറെ ആളുകൾ വന്നിരുന്നെങ്കിൽ എന്നദ്ദേഹം ആശിച്ചു. ആളുകൾ വരാത്തതിനാൽ പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് ദിവ്യബലി ആരംഭിച്ചത്. ആദ്യം മൂന്നു കുട്ടികൾ വന്നു, അഞ്ചു […]

Share News
Read More

2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share News

നമ്മള്‍ സഹോദരങ്ങളല്ലേ? ഫ്രാന്‍സിസ് പാപ്പായുടെ പുതിയ എന്‍സിക്ലിക്കല്‍ അഥവാ ചാക്രികലേഖനമാണ് എല്ലാവരും സഹോദരര്‍(ഫ്രത്തെല്ലി തൂത്തി).അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തില്‍ 2020 ഒക്‌ടോബര്‍ 3-നാണ് പുതിയ പ്രബോധനരേഖ പാപ്പാ ഒപ്പുവച്ചത്.മതസൗഹാര്‍ദ നാടകങ്ങള്‍ക്കപ്പുറത്ത് മാനവീകസാഹോദര്യമാണ് പാപ്പാ വിവക്ഷിക്കുന്നതെന്ന് ചാക്രികലേഖനം പഠിച്ച വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിരീശ്വരവാദികള്‍ക്കു പോലും തന്റെ പ്രബോധന വെളിച്ചത്തില്‍ ഇടം കൊടുക്കുന്നു എന്നതാണ് കത്തോലിക്കാ സാമ്രാജ്യത്തിന്റെ പരമാധികാരി വ്യക്തമാക്കുന്നതത്രെ. 2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ […]

Share News
Read More

സംസ്ഥാനത്തെ കോളജുകളില്‍ അധ്യയന വര്‍ഷം അടുത്തമാസം മുതല്‍.

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. റഗുലര്‍ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം. ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം. ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം […]

Share News
Read More

നമ്മള്‍ മാത്രം സ്‌പെഷ്യല്‍ എന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആത്മീയതകളില്‍ ലോകം വല്ലാതെ ചുരുങ്ങുന്നല്ലോ, സുഹൃത്തേ!

Share News

കണ്‍ചിമിഴിലെ ആകാശത്തുളളികള്‍ അഭിലാഷ് ഫ്രേസര് എന്റെ യൗവനത്തിന്റെ പുലര്‍കാലം ചെലവഴിച്ചത് സന്ന്യാസാശ്രമങ്ങളുടെ ആവൃതിക്കുള്ളിലായിരുന്നു. അപാരതയോടു പ്രണയബദ്ധനായി തീര്‍ന്ന, അശാന്ത കൗമാരത്തിന്റെ അവസാനം ഒരു ചെറുലോകത്തിന്റെ ഇത്തിരിവട്ടത്തിനുള്ളില്‍ ഞാനെന്റെ സ്വപ്‌നങ്ങളെ തളച്ചിട്ടു… അനശ്വരതയെയും, അപാരതയെയും ചെറുചിമിഴുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ള ശ്രമങ്ങളാകുന്നു, പലപ്പോഴും സമകാലിക ആത്മീയതകള്‍… പിന്നീട്, നഷ്ടപ്പെടുന്ന ആകാശങ്ങളെ കുറിച്ച് ബോധവാനാകുമ്പോള്‍ എത്രയോ കാലം കഴിഞ്ഞിരുന്നു! ഇന്ന് ആഘോഷിക്കപ്പെടുന്ന ആത്മീയതകള്‍ക്കെല്ലാം ഇസ്രായേലിന്റെ മനസ്സാണ്. ഞങ്ങളുടെ മാത്രം ദൈവം. ഞങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ ദൈവം. പുറമേയുള്ളവരെല്ലാം ദൈവത്തിന് അപരിചിതര്‍, ദൈവം ഉപേക്ഷിച്ചവര്‍! സൂക്ഷ്മമായി […]

Share News
Read More

‘രണ്ടില’ തർക്കം: സ്റ്റേ നീട്ടി ഹൈക്കോടതി.

Share News

കൊച്ചി: ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​നു​ള്ള സ്റ്റേ ഹൈ​ക്കോ​ട​തി ​ഒ​ക്ടോ​ബ​ര്‍ 31 വ​രെ നീ​ട്ടി. കേ​സ് ഈ മാസം 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Share News
Read More

വ്യാഴാഴ്ച 5445 പേർക്ക് കോവിഡ്, 7003 പേർക്ക് രോഗമുക്തി – 08 10 2020

Share News

ചികിത്സയിലുള്ളവർ 90,579; ഇതുവരെ രോഗമുക്തി നേടിയവർ 1,67,256 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകൾ പരിശോധിച്ചു ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് […]

Share News
Read More