ടി.ജെ.വിനോദ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് മികവ് 2023.|ടെക്നോളജിയിലെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വിദ്യാഭ്യാസ രംഗം മുന്നേറിയാലേ ലോകത്തിനു അഭിമാനിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകു| ശശി തരൂർ

Share News

എറണാകുളം നിയോജകമണ്ഡലത്തിൽ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡുകൾ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

wealth and education

സെന്റ് തെരെസാസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 നു ആരംഭിച്ച ചടങ്ങ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനു അനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും, ഒരു കാലഘട്ടത്തിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഒരു തലമുറയുടെ ഇടയിൽ വളരെ അധികം ചലനം സൃഷ്ട്ടിച്ച തൊഴിൽ ആയിരുന്നെങ്കിൽ പിന്നീട് വോയിസ്‌ ട്രാൻസ്ക്രിപ്ഷൻ ആർട്ടിഫിഷൽ ഇന്റലിജിൻസ് എന്നി ടെക്നോളജികൾ വന്നതോടെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ പോലെയുള്ള ജോലികളുടെ പ്രാധാന്യം കുറഞ്ഞത് പോലെ ഇന്ന് നിലവിലുള്ള പല തൊഴിലും തൊഴിൽ സാധ്യതകളും 2030 ഓടെ ഇല്ലാതെയാവും. ഇത് പോലെ ടെക്നോളജിയിലെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വിദ്യാഭ്യാസ രംഗം മുന്നേറിയാലേ ലോകത്തിനു അഭിമാനിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കാനാകു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശശി തരൂർ പറഞ്ഞു.

ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. അനിൽകുമാർ, ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഐ.എ.എസ്, ഡോ.ജോസ് ചാക്കോ പെരിയാപുരം, റവ.സിസ്റ്റർ വിനീത, കെ.ജി.രാജേഷ്, ബി.ജെ. അലക്സാണ്ടർ, മനു ജേകബ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രശസ്ത മന്ത്രികൻ മാജിഷ്യൻ സാമ്രാജ് അവതരിപ്പിച്ച മാജിക് ഷോ വിദ്യാർഥികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി. എഡിസൺ ഫ്രാൻസ്, അവിനാഷ് കുളൂർ എന്നിവരുടെ മോട്ടിവേഷൻ ക്ലാസ്സുകളും മികവ് 2023 നോട്‌ അനുബന്ധിച്ചു നടന്നു.

എറണാകുളം നിയോജക മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമായി 1500 ഓളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. 200 ൽ അധികം വിദ്യാർത്ഥികൾ സ്പോട്ട് രജിസ്ട്രെഷൻ ഉപയോഗിച്ചും 1300 ഓളം കുട്ടികൾ സ്കൂൾ വഴിയായും രജിസ്റ്റർ ചെയ്തതായി ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.

100% വിജയം കൈവരിച്ച സ്‌കൂളുകൾക്കുള്ള ട്രോഫിയും ചടങ്ങിൽ ശശി തരൂർ എം.പി വിതരണം ചെയ്തു.

ഫോട്ടോ ക്യാപ്ഷൻ
മികവ് 2023 ഉദ്ഘാടനം ശശി തരൂർ എം.പി നിർവഹിക്കുന്നു. ടി.ജെ.വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. അനിൽകുമാർ, ബി.ജെ.അലക്സാണ്ടർ, കെ.ജി.രാജേഷ്, മനു ജേക്കബ്, ഡോ.ജോസ് ചാക്കോ പെരിയാപ്പുറം, മജിഷ്യൻ സാമ്രാജ്, എഡിസൺ ഫ്രാൻസ്, സിസ്റ്റർ വിനീത എന്നിവർ സമീപം.
Share News