![](https://nammudenaadu.com/wp-content/uploads/2021/01/sharath-pawar.jpg)
സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മുന്നണി വിടും: നിലപാട് കടുപ്പിച്ച് എൻസിപി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എൽഡിഎഫ് മുന്നണി വിടുമെന്ന് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഷ്ടം സഹിച്ച് എൽഡിഎഫിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് പാർട്ടി നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഭുൽ പട്ടേൽ കേരള ഘടകത്തെ അറിയിക്കും. കൂടാതെ സംസ്ഥാനത്തെ എൻസിപി നേതാക്കൾക്കെതിരെയുള്ള പരാതി അറിയിക്കാൻ ഡൽഹിയിലെത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും ഈ നിലപാട് പാർട്ടി അറിയിക്കും.
എൽഡിഎഫ് മുന്നണി വിട്ടാൽ യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.