പഞ്ചായത്ത് ഓഫീസ് പൂട്ടാൻ മറന്ന് ഉദ്യോഗസ്ഥർ: മദ്യപാനമെന്ന് ബിജെപി ആരോപണം
കൊല്ലം : പഞ്ചായത്ത് ഓഫീസ് രാത്രിയിലും പൂട്ടാതെ തുറന്നിട്ടതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസാണ് രാത്രി തുറന്നു കിടന്നത്. ഓഫീസിലെ ഒരു മുറു പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് പ്രസിഡന്റ് വിനു മംഗലത്ത് പറയുന്നു.