എങ്ങനെ നാലു കാശുണ്ടാക്കാം, അതെങ്ങനെ വർധിപ്പിക്കാം എന്നൊക്കെ പൊതുജനത്തെ ഉപദേശിക്കുന്ന പുസ്തകങ്ങൾക്ക് മലയാളത്തിൽ ക്ഷാമമില്ല.

Share News

എങ്ങനെ നാലു കാശുണ്ടാക്കാം, അതെങ്ങനെ വർധിപ്പിക്കാം എന്നൊക്കെ പൊതുജനത്തെ ഉപദേശിക്കുന്ന പുസ്തകങ്ങൾക്ക് മലയാളത്തിൽ ക്ഷാമമില്ല. പക്ഷേ, അവ മിക്കവയും വെറും ഉപദേശങ്ങളായി ഒടുങ്ങും എന്നതാണു സത്യം.

മുപ്പതു വർഷത്തോളമായി പുസ്തകരംഗത്തും കുറെ വർഷങ്ങൾ ധനകാര്യ പത്രപ്രവർത്തനത്തിലും ഉള്ളയാളെന്ന നിലയിൽ, ”ബാബിലോണിലെ അതിസമ്പന്നൻ” എന്ന ഈ ക്ലാസിക് പുസ്തത്തിൻ്റെ വിവർത്തനം പാതിവഴിയിൽ എത്തിയപ്പോൾത്തന്നെ എനിക്കു ബോധ്യമായ കാര്യമാണ്, വായനക്കാരെ ഇത് അടിസ്ഥാനപരമായി സ്വാധീനിക്കും.

ഒരു വൻസാമ്പത്തിക മാന്ദ്യത്തിൽനിന്ന് മെല്ലെ കരകയറി വരികയായിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ പൗരൻമാർക്ക് ഉപകരിക്കാനായി, ബാബിലോൺ എന്ന പുരാതന മഹാസംസ്കാരത്തിൻ്റെ വളർച്ചയുടെ കഥ പറയുന്ന രീതിയിൽ ജോർജ് എസ്. ക്ലാസൺ 1926 ൽ രചിച്ച പുസ്തകത്തിൻ്റെ ആധികാരിക പരിഭാഷ. ഇന്നും ലോകമെങ്ങും പലപല ഭാഷകളിലൂടെ ദശലക്ഷക്കണക്കിനു വായനക്കാരെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്ന കൃതി.പ്രസാധനം: Red Rose Publishing, Kunnamkulam.വില: 140 രൂപ.കോപ്പികൾ തപാലിൽ ലഭിക്കാൻ 9388580116

P. V. Alby

Share News