ഡെന്നിസ് കെ ആന്റണി ‘എം എൽ എ ‘- ആകുവാൻ തികച്ചും അർഹതയുള്ള ജനനേതാവ് .

Share News

കേരളനിയമ സഭയിൽ അറിവും അനുഭവങ്ങളുമുള്ള പ്രഗത്ഭർ കടന്നുവരും. ഓരോ മണ്ഡലത്തിൽനി ന്നും വിജയിക്കുന്നവർക്ക് പറയുവാൻ വ്യത്യസ്ത കഥകളുണ്ടാകും.
ഓരോ സ്ഥാനാർഥിയെയും വിലവിയിരുത്തി വോട്ടുചെയ്ത വോട്ടർമാർക്കും അതിന് ന്യായികരണം ഉണ്ടാകും.


തിരഞ്ഞെടുപ്പിൽ മുന്നണിയും പാർട്ടിയും പരിഗണിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനുമപ്പുറം താൻ വോട്ടുചെയ്യുന്ന വ്യക്തി ആരാണെന്ന് അറിയുവാനുള്ള താല്പര്യം ആയിരിക്കും മുന്നിൽ നിൽക്കുന്നത്. അതിനായിരിക്കും ഒന്നാം സ്ഥാനവും.
കൈകുപ്പി വിനയത്തോടെ മുന്നിലെത്തുന്ന സ്ഥാനാർഥിയുടെ മികവും പ്രവർത്തന ശൈലിയും ജീവിതദർശനവും മുൻകാല സാമൂഹ്യസേവന ചരിത്രവുമെല്ലാം അറിയുമ്പോൾ വോട്ടുചെയ്യേണ്ട വ്യക്തിയെ തിരിച്ചറിയുവാൻ കഴിയും.


ചാലക്കുടി മണ്ഡലത്തിൽ ശ്രീ ഡെന്നിസ് ജനപ്രതിനിധി യായി തിരഞ്ഞെടുക്കപ്പെടുവാൻ അനവധി കാരണങ്ങളുണ്ട്.


അദ്ദേഹം ഈ മണ്ഡലത്തിൽ ജനിച്ചുവളർന്നുവെന്നതാണ് അതിൽ പ്രധാനം. അതുകൊണ്ടുതന്നെ അദ്ദേഹം ഏവർക്കും സുപരിചിതനാണ്. തുറന്ന പുസ്തകം പോലുള്ള ശ്രീ ഡെന്നിയുടെ ജീവിതം ആർക്കും സ്വീകാര്യമാണ്.


ഈശ്വരവിശ്വാസിയായ അദ്ദേഹം ജാതി മത ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും അങ്ങികരിക്കുകയും ചെയ്യുന്നു. മറ്റുള്ളവരിൽ ദൈവത്തെ ദർശിക്കുന്ന ജീവിത ദർശനം ഉള്ളതിനാൽ മുഴുവൻ മനുഷ്യരെയും ഒരുപോലെ കാണുവാൻ കഴിയുന്നു.


ഗാന്ധിയൻ മനോഭാവം പുലർത്തുമ്പോഴും ജനങളുടെ പക്ഷത്തുനിന്ന് വിപ്ലവത്തിന്റെ സമരമുഖങ്ങൾ അദ്ദേഹം തുറന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും ഉറക്കെ ശബ്ധിക്കുവാൻ ശ്രദ്ധിച്ചു.


അലഞ്ഞു പ്രവർത്തിക്കുവാനുള്ള കഴിവ്, പ്രശ്ന പരിഹാരത്തിനായി ഏതറ്റം വരെയും പോകാനുള്ള മടുപ്പില്ലാത്ത മനോഭാവം, പ്രശ്നങ്ങളെയും അവയ്ക്കുള്ള പരിഹാരങ്ങളെയും നന്നായി പഠിക്കാനുള്ള താല്പര്യം.. ഇങ്ങനെ നിരവധി ഗുണങ്ങൾ ഈ നേതാവിനുണ്ട്.


പ്രവർത്തിക്കുവാൻ, നേതൃത്വം നൽകുവാൻ, അവസരം കിട്ടിയപ്പോൾ ബാലജനസംഖ്യം മുതൽ പ്രവർത്തിച്ച വേദികളിലെല്ലാം ശ്രീ ഡെന്നിസ് ആത്മാർഥമായി പ്രവർത്തിച്ചു. അനേകരെ വളർത്തി ഉയർത്തി. വിവിധ പ്രസ്ഥാനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അപ്പോൾ അവിടെ നന്നായി പ്രശോഭിക്കാനും കഴിഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്തിൽ ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡെന്നിസിന്റെ വ്യക്തിത്വം കൂടുതൽ വെളിപ്പെട്ടു. രാപകലില്ലാതെ അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിച്ചു. ആർക്കും എപ്പോഴും സമീക്കാവുന്ന നാട്ടുകാരുടെ സ്വന്തം നേതാവായ അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയ തോന്നിയവർ വെട്ടിഒതുക്കാൻ നോക്കിയതും ചരിത്രം.


വെട്ടിഒരുക്കാൻ ശ്രമിച്ചവർ വെട്ടപ്പെട്ടു. നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ ജയിക്കുമെന്ന് അറിയാവുന്ന ചിലർ ചരടുകൾ വലിച്ചു, ബ്ലോക്ക്‌ പഞ്ചായത്തിലേയ്ക്ക് പോലും മത്സരിക്കാൻ സീറ്റ്‌ നിഷേധിച്ചു. അപ്പോഴും വിമത പക്ഷത്തുനിന്നും മത്സരിക്കാതെ അദ്ദേഹം നിശബ്ദമായി മാറിനിന്നു.


ഡെന്നിസിനെ അടുത്തറിയാവുന്നവർ, അദ്ദേഹത്തിലെ നന്മകൾ നാടിന്റെ നന്മകൾക്കായി വിനിയോഗിക്കണമെന്ന് ആഗ്രഹിച്ചു. അതിനായി അവർ പരിശ്രമിച്ചു, അതിന്റെ ഫലമാണ് രണ്ടില ചിഹ്നവും ഇടതുമുന്നണിയുടെ പിന്തുണയും.


ഇപ്പോൾ അദ്ദേഹം കേരള കോൺഗ്രസിന്റെ, ഇടതുമുന്നണിയുടെ സ്ഥാനാർഥി. മുൻ എം എൽ എ തന്റെ വികസനത്തിന്റെ പിൻഗാമിയായി ഡെന്നിസിനെ അവതരിപ്പിച്ചു കഴിഞ്ഞു. മുന്നണി പാർട്ടി നോക്കാതെ അനേകായിരങ്ങൾ ഡെന്നിസിന്റെ പിന്നിൽ അണിനിരന്നുകഴിഞ്ഞു. എല്ലാവർക്കും ഒരേ വികാരം, ഒരേ ലക്ഷ്യം പുതിയ MLA ഡെന്നിസ് ആയിരിക്കണം.


രാഷ്ട്രീയക്കാരന്റെ കാപട്യം ഇല്ലാത്ത ചിരി, കരുണയുള്ള ഹൃദയം. സത്യസന്ധതയുള്ള മനസ്സ്, എവിടെയും ഓടിയെത്താനുള്ള വ്യഗ്രത,വേദനിക്കുന്നവരോടുള്ള കരുതൽ, അനീതിയോട് എതിർക്കാനുള്ള ധീരത.. ഇങ്ങനെ വിവിധ ഗുണങ്ങൾ ഡെന്നിസിനുണ്ട്.


ഡെന്നിസിനെ അറിയാത്തവർ ചാലക്കുടി മണ്ഡലത്തിലുണ്ടാകില്ല. പ്രളയവും കോവിഡും വന്നപ്പോൾ അദ്ദേഹം അവരോടൊപ്പം ഉണ്ടായിരുന്നു. ജില്ലയുടെ പല ഭാഗത്തുള്ളവർക്കും സ്വന്തം ടുവീലറിൽ കിറ്റുമായി അദ്ദേഹം പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ രണ്ട് സാധു കുടുംബങ്ങൾക്കുള്ള കിറ്റ് എന്നെയാണ് അദ്ദേഹം ഏൽപ്പിച്ചത്.


സാധാരണക്കാരുടെ മനസ്സുള്ള, ഏറ്റവും ദരിദ്രരെപ്പോലും ആശ്ലേഷി ക്കുവാനും അവർക്കുവേണ്ടി ക്ഷേമപദ്ധതികൾ ആ സൂത്രണം ചെയ്യുവാനുമുള്ള ഡെന്നിസിന്റെ കഴിവ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.


വിവിധ വിഷയങ്ങൾ വിദക്തരുമായി ചർച്ചകൾ നടത്തി പഠിക്കുവാനുള്ള മനസ്സും ഡെന്നിസിനുണ്ട്.

തൃശൂർ, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ഭാവിയിൽ ഒരു ജില്ലാ ആസ്ഥാനമായി മാറിയാൽ അത്ഭുതമില്ല. അതുപോലെ ചാലക്കുടി ഇനി മാറും. അതിന്റെ മുന്നിൽ ജനനായകനായി എം എൽ എ ആയി ശ്രീ ഡെന്നിസ് കെ ആന്റണി ഉണ്ടാകും


ശ്രീ ഡെന്നിസിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്ന, അതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ, നന്ദി അർപ്പിക്കുന്നു.


ഡെന്നിസിന്റെ വിജയം ആഗ്രഹിക്കുന്ന അനേകർ ചാലക്കുടിക്കാരുടെ ആവേശത്തിൽ ആഹ്ലാദ ത്തിൽ പങ്കുചേരുവാൻ എത്തിച്ചേരും.
D- Development
K – Kerala
A-A lways
നമ്മുടെ സ്ഥാനാർഥി DKA.


ഇനി കേരളത്തിന്റെ വികസനത്തിൽ ചാലക്കുടിയുടെ നേതൃത്വം, ശ്രീ ഡെന്നിസിലൂടെ…
ആശംസകൾ


എസ് ജെ
എറണാകുളം 🙏*

Share News