ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
by SJ
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി.
അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഫിലിപ്പ് രാജകുമാരന്‍ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
73 വര്‍ഷം നീണ്ട ദാമ്ബത്യ ബന്ധത്തിനാണ് ഫിലിപ്പിന്റെ മടക്കത്തോടെ വിരാമമാകുന്നത്. 2017ല്‍ രാജ കുടുംബത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.