
ബന്ധു നിയമനവിവാദം: കെ.ടി. ജലീലിന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
അതേസമയം, ലോകായുക്ത ഉത്തരവിന്റെ പകർപ്പ് തുടർ നടപടികൾക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.