സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു.| മുഖ്യമന്ത്രി

Share News

ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു.

പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്.

ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം.

വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം.

സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News