സോളാര്‍ തട്ടിപ്പ് കേസ്: സ​രി​ത എ​സ്. നാ​യ​രെ റി​മാ​ന്‍​ഡ് ചെ​യ്തു

Share News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത സരിത എസ് നായരെ കോടതി റിമാന്‍ഡ് ചെയ്തു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ​രി​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. നേരത്തെ, കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.

Share News