
പ്രിയപ്പെട്ട ലീഡര്‍ കെ കരുണാകരന്റെ ആശീര്‍വാദത്തോടെ. എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടലുകളാണ് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിന്‍ബലം.
ഇന്ന് വിവാഹ വാര്‍ഷികദിനമായിരുന്നു.
പ്രിയപ്പെട്ടവര്‍ പലരും ആശംസകള്‍ അറിയിച്ചു വിളിച്ചപ്പോഴാണ് സത്യത്തില്‍ ഇക്കാര്യം ഓര്‍ക്കുന്നത് തന്നെ. തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ വിവാഹ ദിനാഘോഷങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. ഇന്നിപ്പോള്‍ ലോക്ഡൗണ്‍ ആയതു കൊണ്ട് വീട്ടില്‍ തന്നെയാണ്.
34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രിയപ്പെട്ട ലീഡര്‍ കെ കരുണാകരന്റെ ആശീര്‍വാദത്തോടെ. എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടലുകളാണ് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിന്‍ബലം. അനിതയ്ക്ക് ഒരുപാട് നന്ദി, ആശംസകള്‍.
എന്റെ ഈ പ്രിയപ്പെട്ട ജീവിത മുഹൂര്‍ത്തം ഓര്‍മയില്‍ വെച്ച് ആശംസകള്‍ അറിയിച്ച ഓരോരുത്തരോടും എന്റെ സ്‌നേഹം പങ്കുവെക്കുന്നു.

രമേശ് ചെന്നിത്തല
