സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. |രമേശ് ചെന്നിത്തല

Share News

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശ് നമ്മെവിട്ടുപിരിഞ്ഞു.

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.

നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്.

കെ. എസ്. യു കാലം മുതൽക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ ഭാരവാഹി ആയപ്പോഴും ഞങ്ങൾക്കിടയിൽ മാറ്റമില്ലാതെ തുടർന്നു.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

ആദരാജ്ഞലികൾ

Share News