
അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്;രാജീവ് കൊച്ചുപറമ്പിൽ ജന.സെക്രട്ടറി


കോട്ടയം – കത്തോലിക്ക കോൺഗ്രസ് 2021-2024 ഗ്ലോബൽ സമിതി പ്രസിഡന്റായി കോതമംഗലം രൂപതാംഗവും , സീറോ മലബാർ സഭ വക്താവും, മുൻ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പാലാ രൂപത മുൻ പ്രസിഡന്റും, പാസ്റ്ററൽ കൗൺസിൽ അംഗവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അസി. പ്രൊഫസറുമായ
രാജീവ് കൊച്ചുപറമ്പിൽ ജനറൽ സെക്രട്ടറിയായും ,

തൃശൂർ അതിരൂപതാംഗവും, സെന്റ്. തോമസ് കേളേജ് വൈസ് പ്രിൻസിപ്പലുമായ ഡോ. ജോബി കാക്കശ്ശേരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രെസിഡന്റുമാരായി അഡ്വ.പി റ്റി ചാക്കോ (ഷംഷാബാദ്), ജോമി മാത്യു (ഭദ്രാവതി), ഡേവിസ് എടക്കളത്തൂർ (ഖത്തർ), ജോയ് എലാവത്തിങ്കൽ (ഖത്തർ), ജോർജ്കുട്ടി പുല്ലാപ്പള്ളിൽ (യു.എസ് .എ) , ജോസഫ് മാത്യു(സിങ്കപ്പൂർ), ഡെന്നി കൈപ്പാനാനി (റിയാദ്), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), തോമസ് പീടികയിൽ(കോട്ടയം),ഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ (കോതമംഗലം), ബേബി നേട്ടനാനിക്കൽ (തലശ്ശേരി), മാത്യു സി .എം (പാലക്കാട്) , രാജേഷ് ജോൺ (ചങ്ങനാശേരി), ടെസ്സി ബിജു (കാഞ്ഞിരപ്പള്ളി ), ജോളി ജോസഫ് (കാനഡ), ടോമി സെബാസ്റ്റ്യൻ (യു.കെ), വര്ഗീസ് തമ്പി (ഉഗാണ്ട)
ആന്റണി മനോജ് (കുവൈറ്റ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ സെക്രെട്ടറിമാരായി ബെന്നി ആന്റണി (എറണാകുളം-അങ്കമാലി), ജോസ്‌കുട്ടി മാടപ്പള്ളിൽ (ഇടുക്കി), ജോബി ജോർജ് നീണ്ടുകുന്നേൽ(ഡൽഹി),ജേക്കബ് ചാക്കത്തറ (ഹൊസൂർ ) ബാബു കദളിമറ്റം (കോട്ടയം), ഐപ്പച്ചൻ തടിക്കാട്ട് (കോതമംഗലം), റിൻസൺ മണവാളൻ(ഇരിഞ്ഞാലക്കുട), വര്ഗീസ് ആന്റണി(ചങ്ങനാശ്ശേരി),ബേബി പെരുമാലിൽ (താമരശ്ശേരി) ,ചാക്കോച്ചൻ കരാമയിൽ (തലശ്ശേരി), വർക്കി നിരപ്പേൽ (മാനന്തവാടി) , അഡ്വ.ഗ്ലാഡിസ് ചെറിയാൻ (മാനന്തവാടി) , ട്രീസാ ലിസ് സെബാസ്റ്റ്യൻ (താമരശ്ശേരി)
ചാർലി മാത്യു(പാലക്കാട്), ജെയ്സൺ ആലപ്പാടൻ (ഓസ്ട്രേലിയ) , സുനിൽ ജോസഫ് (കുവൈറ്റ്) , രഞ്ജിത് ജോസഫ് (ദുബായ്) , എബ്രഹാം ജോൺ (ജർമ്മനി) , ജോഷി മാത്യു(ദുബായ്), ഡോ.മഞ്ജു സി. പല്ലം (യു.കെ) , മേഴ്‌സി കുര്യാക്കോസ് (യു.എസ് .എ), ട്വിങ്കിൾ ഫ്രാൻസിസ് (പോർച്ചുഗൽ), സഞ്ജു സൺസൺ )(സിങ്കപ്പൂർ), ഫീസ്റ്റി ജോർജ് (കോയമ്പത്തൂർ), ബിറ്റി നെടുനിലം (ബെൽത്തങ്ങാടി), മേരി ആൻ ജോസഫ് (സ്പെയിൻ), ബിനിൽ ജോർജ് (ജപ്പാൻ), സജിമോൻ ജോസ് (ലണ്ടൻ), ഹെൻസൺ ജോർജ് (മലേഷ്യ), ലെവിൻ വര്ഗീസ് (ഹോങ്കോങ്)
അമ്മു ആൻഡ്രൂസ് (ഇറ്റലി), കെ.ഡി. ലൂക്ക (ഹൈദരാബാദ്) തുടങ്ങിയവരും
ജസ്റ്റിസ് കുര്യൻ ജോസഫ് (മുൻ സുപ്രീംകോടതി ജഡ്ജി),
ഷെവ.ഡോ. മോഹൻ തോമസ്(ഖത്തർ), ബെന്നി മാത്യു(ദുബായ്), സഭ താരം ജോൺ കച്ചിറമറ്റം,
എം .എം ജേക്കബ് മുണ്ടക്കൽ ,
വി .വി അഗസ്റ്റിൻ,
ടോം ആദിത്യ(മേയർ എമിരറ്റസ് , യു.കെ)
ജോൺസൻ ഇലവത്തിങ്കൽ(ഖ ത്തർ),ബെന്നി തോമസ് (ദുബായ്), സിജിൽ പാലക്കലോടി (യു.എസ് .എ) തുടങ്ങി 45 രാജ്യങ്ങളിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള സമുദായ നേതാക്കളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തിക്കൊണ്ടാണ് ഗ്ലോബൽ സമിതി രൂപീകരിച്ചിരിക്കുന്നത്.

പുതിയ സമിതിയുടെ തിരഞ്ഞെടുപ്പിന് ഗ്ലോബൽ ഡയറക്ടർ റവ. ഫാ.ജിയോ കടവി, ഇലക്ഷൻ ബോർഡ് ചെയർമാൻ അഡ്വ. ബോബി ജോർജ്, ഇലക്ഷൻ ബോർഡ് മെമ്പർമാരായ അഡ്വ.ബൈജു എ ജോസഫ്, അഡ്വ.ഷിജി ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പുതിയ ഭരണ സമിതി റിപ്പോർട്ട് സിറോ മലബാർ സഭ തലവൻ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിക്കും ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയ്ക്കും ഇലക്ഷൻ ബോർഡ് സമർപ്പിച്ചു.


