ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി; രാജിക്കത്ത് നല്‍കി , പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് പിറണറായി വിജയന്‍ നല്‍കി . പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ തന്നെ, കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍ഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

Share News