മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു
കൊച്ചി: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ.