കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്…|ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മക്ക് ആദരാഞ്ജലികൾ.

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടെത്. സാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.

2004-ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃഷി- കയർ വകുപ്പ് മന്ത്രിയായിരുന്നു അവർ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും വിപ്ലവകരമായ തീരുമാനങ്ങളെടുക്കുകയും അത് ധീരമായി നടപ്പിലാക്കുകയും ചെയ്ത വിപ്ലവ നക്ഷത്രത്തെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നഷ്ടമായത്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സംഭവാനകൾ ചെയ്ത അവരുടെ ഭരണവൈഭവം എക്കാലത്തും ഓർമ്മിക്കപ്പെടും.

കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്….

ഉമ്മൻ ചാണ്ടി

Share News