ബാബു ചാഴികാടൻറെ പുഞ്ചിരിക്കുന്ന മുഖം ഒരിയ്ക്കലും മനസിൽ നിന്ന് മായില്ല. ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ. |രമേശ് ചെന്നിത്തല |ആദരാജ്ഞലികൾ…
ഓരോ മെയ് പതിനഞ്ചും ഓർമയിൽ ഒരു നീറ്റലാണ്. ഒരേ വാഹനത്തിൽ ഒപ്പം സഞ്ചരിക്കുന്ന ഒരാൾ ഇടിമിന്നലേറ്റ് മരിക്കുക,മറ്റെയാൾ തല നാരിഴയ്ക്ക് രക്ഷപെടുക.1991 മെയ് 15 നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തുറന്ന ജീപ്പിൽ മിന്നലേറ്റ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബാബു ചാഴികാടൻ മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന ഞാൻ പുറത്തേക്കു തെറിച്ചു വീണു. ബാബുവിന്റെ മരണ വാർത്ത ആശുപത്രി കിടക്കയിൽ വച്ചാണ് അറിഞ്ഞത്. സഹോദര സ്നേഹമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ച എന്റെ ഒപ്പമാണ് ബാബുവും പ്രചരണത്തിന് ഇറങ്ങിയിരുന്നത്.
മഴയും കാറ്റുമില്ലാതെ പ്രകൃതി പോലും അനുകൂലമായി നിന്ന ആ ദിനത്തിലാണ് മിന്നൽ പിണറിന്റെ രൂപത്തിൽ മരണം ബാബുവിനെ തേടിയെത്തിയത്.ബാബു ചാഴികാടൻറെ പുഞ്ചിരിക്കുന്ന മുഖം ഒരിയ്ക്കലും മനസിൽ നിന്ന് മായില്ല.
ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ.
ആദരാജ്ഞലികൾ…
രമേശ് ചെന്നിത്തല