കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു
തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു .
എൽഡിഎഫിന്റെ തുടർഭരണത്തിൽ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.